തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി നടത്തുന്ന നിയമന ശുപാർശകൾ ഇനി മുതൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു. ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പി.എസ്.സി പ്രൊഫൈലിൽ നേരിട്ട് ലഭ്യമാക്കും. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയ അഡ്വൈസ് മെമ്മോയാണ് ലഭ്യമാക്കുക. ഇത് ലഭ്യമാകുമ്പോൾ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശവും ലഭിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ Read More…
Tag: PSC
രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി: യുപിഎസ് സി കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: 2024 ജനുവരി മുതല്‍ ജൂണ്‍ വരെ രാജ്യത്തെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ നല്‍കിയ നിയമന ശുപാര്‍ശകളുടെ കണക്കുകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) പ്രസിദ്ധീകരിച്ചപ്പോള്‍, കേരള പിഎസ് സി തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയ കമ്മീഷനായി. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കി. രാജ്യത്തെ മറ്റ് പിഎസ്എസികള്‍ ചേര്‍ന്ന 30,987 നിയമന ശുപാര്‍ശകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ Read More…
രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി
കേരള പി.എസ്.സി മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സി ഓഫീസുകൾ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സിയുടെ ആസ്ഥാനവും മൂന്ന് മേഖലാ ഓഫീസുകളും 14 ജില്ലാ ഓഫീസുകളും ഹരിത ഓഫീസുകളാകുന്നതിന്റെ Read More…
പി.എസ്.സി ചെയര്‍മാനും അംഗങ്ങൾക്കും ഇനി ഉയര്‍ന്ന ശമ്പളം; ജില്ലാ ജഡ്ജി നിലവാരത്തിലേക്ക് വര്‍ധന
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) ചെയര്‍മാനും അംഗങ്ങൾക്കും ഇനി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് സൗകര്യങ്ങളും വ്യാപകമായി പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ തീരുമാനം പ്രകാരം, ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായിരിക്കും. അതേസമയം, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായി ഉയര്‍ത്തും. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥകള്‍ പരിശോധിച്ച ശേഷമാണ് Read More…
പിഎസ്‌സിക്ക് ജാതി പരിശോധനാ അധികാരമില്ല: ഹൈക്കോടതി
ജാതി സർട്ടിഫിക്കറ്റിൽ സംശയമുണ്ടെങ്കിൽ, നടപടി റവന്യൂ വകുപ്പിന് മാത്രം: ഹൈക്കോടതി കൊച്ചി: ഉദ്യോഗാർത്ഥികളുടെ ജാതി പരിശോധന നടത്താൻ പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി)ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാൽ, അത് റവന്യൂ വകുപ്പിനോ മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കോ റഫർ ചെയ്യേണ്ടതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് പി.എം. മനോജും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ എസ്.പി. അനു എന്ന ഉദ്യോഗാർത്ഥി ഹിന്ദു Read More…




