Kerala News

മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍, സമരപ്പന്തലിലെത്തി അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍

വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന് വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സമരപ്പന്തലില്‍ മധുരം നല്‍കി ആഘോഷവുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബി ജെ പി യില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. ബിഡിജെഎസ് Read More…

Kerala News

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍;സംഘടനയില്‍ വ്യാപക അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: ബിജെപി കേരള സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 മണിക്ക് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ആണ് പ്രസ്താവന നടത്തുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ അഞ്ചു വര്‍ഷത്തോളം കേരള ബിജെപി അധ്യക്ഷനായിരുന്നു കെ സുരേന്ദ്രന്റെ പിന്‍ഗാമിയായി എത്തുന്നു. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി Read More…

Kerala News Politics

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഓദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. സംസ്ഥാന കോര്‍ കമ്മറ്റിയിലാണ് തീരുമാനം. കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ മാറ്റം കൊണ്ടുവരാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഒഴിവാക്കുന്നതിനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി മുന്‍ കേന്ദ്രമന്ത്രിയെയാണു പരീക്ഷിക്കുന്നത്. ആര്‍ എസ് എസും രാജീവിനെ പിന്തുണയ്ക്കുന്നുവെന്നത് ഏറെ പ്രധാന്യമാകുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരത്തിന് ശേഷം, രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ സൂചനകളുണ്ടായിരുന്നു. അദ്ദേഹം തിരുവനന്തപുരത്ത് Read More…

Kerala News Politics

പാലക്കാടിൻ്റെ വികസനത്തിന് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യം: രാജീവ് ചന്ദ്രശേഖർ

പാലക്കാടിൻ്റെ സമഗ്ര വികസനത്തിന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ വിജയം അനിവാര്യമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും കോൺഗ്രസും ഇടത് സർക്കാരും ജനങ്ങൾക്ക് നിഷേധിച്ചതുമായ പദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിക്കണമെന്ന് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 2021-ൽ ഇന്ത്യയിലെ തന്നെ ഏറെ വിശ്വാസ്യതയുള്ള മെട്രോമാൻ ശ്രീ. ഇ.ശ്രീധരൻ ജി ഇവിടെ മത്സരിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ അന്ന് നമുക്ക് Read More…