Kerala News

കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്: സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി Read More…

Entertainment Kerala News

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ നിന്ന് നീക്കണം; കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിന് ബി.ജെ.പി പ്രതിനിധിയുടെ എതിർപ്പ്

കോഴിക്കോട്: റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) രചിച്ച “ഭൂമി ഞാൻ വാഴുന്നിടം” എന്ന പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം മൂന്നാം സെമസ്റ്റർ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തിൽ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും Read More…

Kerala News

‘പാട്ടിലൂടെ നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു’; റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎക്ക് പരാതി നല്‍കി ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാര്‍. പ്രധാനമന്ത്രിയെ കപട ദേശീയവാദിയെന്ന് അവഹേളിച്ചുവെന്നാരോപിച്ചാണ് കേസ്. പരാതിയോട് ചേർന്ന് ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായി മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി Read More…

Kerala News

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേടന്റെ പരിപാടി ഇന്ന് ഇടുക്കിയില്‍; പ്രവേശനം 8000 പേര്‍ക്ക് പരിമിതം, കനത്ത പൊലീസ് സുരക്ഷ

ഇടുക്കി: വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ ഇടുക്കിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഇന്ന് പാടും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച്  വാഴത്തോപ്പില്‍ നടക്കുന്ന “എന്റെ കേരളം” പ്രദര്‍ശന വിപണന മേളയിലാണ് വേടന്റെ സംഗീത പരിപാടി. ഇന്ന് രാത്രി 7.30ന് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തിലാണ്പരിപാടി. കേസില്‍ ഉള്‍പ്പെട്ട ശേഷം വേടന്‍ നടത്തുന്ന ആദ്യ സ്റ്റേജ് ഷോയാണിത്. സ്ഥലപരിമിതിയുടെ ഭാഗമായി 8000 പേര്‍ക്കെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 200 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ Read More…

Kerala News

പുലിപ്പല്ല് കേസ്; വേടന് ജാമ്യം

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.

Kerala News

പുലിപ്പല്ല് കേസ്: വേടന് എതിരായ കുറ്റത്തിന് ഏഴു വർഷം വരെ തടവ് ലഭിക്കാം – വനംമന്ത്രി എ.കെ. ശശീന്ദ്രൻ

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരായ പുലിപ്പല്ല് കേസിൽ നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വേടനെതിരെ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുലിപ്പല്ല് ആരാണ് നൽകിയത് എന്നത് വേടൻ തന്നെ കോടതിയിൽ തെളിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്.  ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് Read More…

Kerala News

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സിനിമ മേഖലയിലെ ചിലരില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തില്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നുള്ള വിവരം പുറത്തു വന്നിരുന്നു. പരിശോധനയില്‍ 7 ഗ്രാം കഞ്ചാവ് പിടികൂടുകയും, പരിശോധന Read More…