സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്പിവി വാക്സിൻ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്സിൻ നൽകാം. വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും Read More…
Tag: veena george
ആരോഗ്യമന്ത്രി രാജിവയ്ക്കുക ഇരിങ്ങാലക്കുടയിൽ ബിജെപി മാർച്ച്
ഇരിങ്ങാലക്കുട: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി.അയ്യങ്കാളി സ്ക്വയറിൽനിന്നാരംഭിച്ച മാർച്ച് ബസ്റ്റാൻ്റ് വഴി ഠാണാ മാവേലി സ്റ്റോറിന് മുൻപിൽ മെയിൻ റോഡിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജന:സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ പി ജോർജ് എന്നിവർ Read More…
സ്വകാര്യ ആശുപത്രികളെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കുക
മാനന്തവാടി:ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനന്തവാടി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മെഡിക്കൽ കോളേജിന് മുമ്പിൽ വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ നടത്തിയ ആ മുഖ പ്രഭാഷണത്തിൽ ജില്ലാ ആശുപത്രിയെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയ സർക്കാറിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചു. കേരളത്തിലങ്ങോളമുള്ള മെഡിക്കൽ കോളേജ്കളെ Read More…
നിപ പ്രതിരോധത്തില്‍ നിര്‍ണായക ദിനങ്ങള്‍: 173 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, രോഗിയുടെ നില ഗുരുതരം
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. രണ്ടാമത്തേത് ഇന്ന് രാവിലെ ഏഴരയ്ക്ക് നല്‍കി. ഈ ഘട്ടത്തില്‍ രോഗവ്യാപനം തടയുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. പാലക്കാട് ജില്ലയില്‍ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന നിപ കേസാണ് ഇത്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 173 പേരുണ്ടെന്ന് മന്ത്രി പറഞ്ഞു. Read More…
ബിന്ദുവിന്റെ മരണത്തിന് ശേഷം കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും; ആരോഗ്യമന്ത്രി വീണാ ജോർജ് കുടുംബത്തെ സന്ദർശിക്കും
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനുള്ള റിപ്പോർട്ട് ജില്ലാ കലക്ടർ ജോൺ വി സാമുവൽ ഇന്ന് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കലക്ടർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം പ്രഖ്യാപിക്കപ്പെടുക. ഇതുസംബന്ധിച്ച തീരുമാനം അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. Read More…
ആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് യുവതി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം നടത്തുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച തുടങ്ങി വിവിധ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി Read More…
സമ്പൂർണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോർജ്
മികച്ച പ്രവർത്തനങ്ങൾ നടത്തി സമ്പൂർണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റുള്ള തദ്ദേശ സ്ഥപനങ്ങൾക്ക് പ്രചോദനമാകാൻ ഇതേറെ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമ്പൂർണ യോഗ പഞ്ചായത്തുകളും മുൻസിപ്പിലിറ്റികളും കോർപറേഷനുകളുമാക്കാനാണ് പരിശ്രമിക്കുന്നത്. ഇതിലൂടെ കേരളം സമ്പൂർണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ സംബന്ധിച്ചിടത്തോളം യോഗയ്ക്ക് സവിശേഷമായ പ്രാധാന്യം നൽകിയാണ് Read More…
തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
പൂജപ്പുരയിൽ വനിതാ ശിശു വകുപ്പ് കോംപ്ലക്സിനകത്ത് നിർമ്മിച്ച പുതിയ സഖി വൺ സ്റ്റോപ്പ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ Read More…
ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ: മന്ത്രി വീണാ ജോർജ്
ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി Read More…
അങ്കണവാടിയിൽ ഇനി ബിരിയാണിയും പുലാവും! ശങ്കുവിന്റെ ആഗ്രഹം പുതിയ ഭക്ഷണമെനുവിലൂടെ സാക്ഷാത്കരിച്ചു
തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് ഇനി ബിരിയാണിയും പുലാവും ഉൾപ്പെടെയുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാം. ശങ്കുവെന്ന ബാലന്റെ ആഗ്രഹം കേന്ദ്രമാക്കി വനിത ശിശുവികസന വകുപ്പ് അങ്കണവാടികളുടെ ഭക്ഷണ മെനു സമഗ്രമായി പരിഷ്‌കരിച്ചു. പുതുക്കിയ മെനുവിൽ ആരോഗ്യപരവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് വൈവിധ്യമാർന്ന ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല Read More…









