Kerala News

ഇരട്ട വോട്ടർ ഐഡി കാർഡ് : 3 മാസത്തിനകം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒരേ നമ്പർ ഉള്ള വോട്ടർ ഐ ഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐ ഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സവിശേഷ വോട്ടർ ഐ.ഡി കാർഡ് നമ്പർ ലഭ്യമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരട്ട വോട്ടർ ഐ.ഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ Read More…

Kerala News

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 ആകെ വോട്ടർമാർ : 2,78,10,942 പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,34,41490. ആകെ ഭിന്നലിംഗ വോട്ടർമാർ – 360. കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറം (34,01,577), കുറവ് വോട്ടർമാരുള്ള ജില്ല – വയനാട് (6,42,200). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല – മലപ്പുറം (17,00,907). കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം (93). ആകെ പ്രവാസി വോട്ടർമാർ – 90,124. പ്രവാസി വോട്ടർമാർ Read More…

Kerala News

കരട് വോട്ടർ പട്ടിക 29ന്; അന്തിമ വോട്ടർ പട്ടിക ജനുവരി 6ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭയും നിയമസഭയും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ട് പുതിയ കരട് വോട്ടർ പട്ടിക ഈ മാസം 29-ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അന്തിമ പട്ടിക ജനുവരി 6-ന് പുറത്തുവരുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 1നു 18 വയസ്സു തികയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ കരട് പട്ടിക രൂപീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഡിസംബർ 24നകം പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികളിൽ വലിയ മാറ്റമായാണ് ഇലക്ടറൽ രജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാരുടെ പകരം ഡപ്യൂട്ടി കലക്ടർമാരെ നിയമിക്കാൻ Read More…