ന്യൂഡല്‍ഹി: ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ തന്ത്രപരമായ, ദീര്‍ഘകാല സമീപനത്തിലൂടെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഷി Read More…
Tag: PM modi
പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടേണ്ട; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടേണ്ട എന്ന് ഡല്‍ഹി ഹൈക്കോടതി. നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് തള്ളിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. നീരജ് എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം 1978ല്‍ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ഥികളുടെയും രേഖകള്‍ പരിശോധിക്കാനാണ് 2016 ഡിസംബര്‍ 21ന് സിഐസി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിച്ചത്.
ആരും ജയിലില്‍ കിടന്ന് ഭരിക്കേണ്ട; ബില്ലിനെ എതിര്‍ക്കുന്നത് അഴിമതിക്കാര്‍: മോദി
പട്‌ന: ജയിലില്‍ കിടന്നു ഭരിക്കാമെന്ന് ആരും ആഗ്രഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാര്‍ക്കെതിരെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി പോലും നിയമത്തിന്റെ പരിധിയില്‍ വരും. അഴിമതിക്കാരാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ബിഹാറിലെ ഗയയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബില്‍ കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണ്. ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് Read More…
ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി
ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവില്‍ രാജ്യം. 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്. പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് Read More…
മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലെ തര്‍ക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം 26 ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുമെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. വ്യാപാര കരാറിനെച്ചൊല്ലിയാണ് Read More…
‘എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല ‘; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് Read More…
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച; പ്രധാനമന്ത്രി സംസാരിച്ചേക്കും
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ Read More…
മോദിയുടെ വിദേശയാത്രയ്ക്ക് നാല് വര്‍ഷത്തിൽ 350 കോടി രൂപ ചെലവ്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം Read More…
കയറ്റുമതിക്ക് 99 ശതമാനം ഇളവ്, ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ചരിത്രദിനമെന്ന് മോദി
ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 3400 കോടി വര്‍ധിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെക്കേഴ്‌സിലെ ഔദ്യോഗിക വസതിയില്‍ നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, യു കെ ചാന്‍സലര്‍ റീവ്‌സ് എന്നിവരും സംബന്ധിച്ചു. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 99 Read More…
‘ഭീകരതയുടെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കാനാവില്ല’: പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് മോദി
പാകിസ്ഥാനെതിരെ ശക്തമായ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ തീവ്രമായി വിമർശിച്ചു. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ രൂക്ഷ പ്രതികരണം. “ഇന്ത്യ ഭീകരതയുടെ ഇരയാണ്. അതിനാല്‍ ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കാനാവില്ല,” എന്നും മോദി വ്യക്തമാക്കി. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി ഭീകരതയ്ക്ക് നിശബ്ദ സമ്മതം നൽകുന്നവരെയും അദ്ദേഹം വിമർശിച്ചു. ഭീകരർക്കെതിരെ ലോകം Read More…






