ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്രിമ ബുദ്ധി, സെമികണ്ടക്ടര്‍, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവ രാജ്യത്തിന്റെ വളര്‍ച്ചയുടെ മേഖലയില്‍ പുതിയ എന്‍ജിനുകളായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും അതിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടന്നും, പുതിയ ഇന്ത്യയുടെ ആകാശത്തിന് പരിധിയില്ലെന്നും മോദി പറഞ്ഞു. അഞ്ച് വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായാണ് മോദി ട്രിനിഡാഡ് ആന്‍ഡ് Read More…
Tag: PM modi
3.5 കോടിയിലധികം തൊഴിലവസരങ്ങള്‍: ആദ്യ ജോലിയിലെത്തുന്നവര്‍ക്ക് ₹15,000 വരെ ലഭിക്കും; ഇഎല്‍ഐ പദ്ധതിക്ക്അംഗീകാരം
ന്യൂഡല്‍ഹി: തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ ബന്ധിത ആനുകൂല്യ പദ്ധതിക്ക് ( ഇഎല്‍ഐ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. സ്വകാര്യമേഖലയില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ സര്‍ക്കാര്‍ 15000 രൂപ വരെ നല്‍കുന്നത് അടക്കം തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരക്ഷമത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. Read More…
മോദിയുടെ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനം ഇന്ന് ആരംഭിക്കുന്നു; അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിക്കാലത്തേതിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനം ഇന്ന് ആരംഭിക്കുന്നു. എട്ട് ദിവസത്തെ ഈ സന്ദര്‍ശനം ജൂലൈ ഒമ്പതിന് അവസാനിക്കും. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. സംരക്ഷണം, അപൂര്‍വ മൂലകങ്ങളുടെ ഉല്‍പാദനം, ഭീകരതയ്ക്കെതിരായ പോരാട്ടം തുടങ്ങിയ മേഖലകളില്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ലിഥിയം ഉള്‍പ്പെടെ അപൂര്‍വ മൂലകങ്ങളിലെ സഹായത്തിനായി അര്‍ജന്റീനയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമം. കൃഷി, Read More…
ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 1925-ലെ മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ നിർവഹിച്ചു. ശിവഗിരിയിൽ നടന്ന ഈ സംഭവം ഇന്ത്യൻ സമൂഹത്തിൽ വലിയ ബോധവത്കരണത്തിന് തുടക്കമിട്ടതായി ചരിത്രം സൂചിപ്പിക്കുന്നു. സമത്വം, അഹിംസ, ജാതിവ്യവസ്ഥാ പരിഷ്കാരം, ആത്മീയ ഉന്നതി തുടങ്ങിയ വിഷയങ്ങൾ രണ്ടുപേരും ആലോചിച്ച സന്ദര്‍ഭമായിരുന്നു ഇത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതാണ്. ഗുരു–ഗാന്ധി സംഭാഷണത്തിന്റെ കാലാതീത Read More…
അന്താരാഷ്ട്ര യോഗാ ദിനം: “യോഗാ വെറും വ്യായാമമല്ല, ജീവിതരീതിയാണ്” – പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘യോഗ ഭൂമിക്കും, ആരോഗ്യത്തിനും’ എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം. ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം 2015 മുതലാണ് യുഎന്‍ അന്താരാഷ്ട്ര യോഗ ദിവസമായി ജൂണ്‍ 21 നെ പ്രഖ്യാപിച്ചത്. യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ യോഗ ദിനാഘോഷത്തില്‍ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ Read More…
പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം. ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാര്‍, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, ഡല്‍ഹിയിലെ ബിജെപിയുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ക്ക് വിരുന്നൊരുക്കിയിട്ടുള്ളത്. രാത്രി 7. 30 നാണ് വിരുന്ന് നടത്തുന്നത്. Read More…
‘ഓപ്പറേഷന്‍ സിന്ദൂര്‍’ നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ, പാകിസ്ഥാന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തെളിഞ്ഞു:നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ, പാകിസ്ഥാന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തെളിഞ്ഞു എന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടേയും ലോകത്തിന്റേയും ശ്രദ്ധ നേടിയ “ഓപ്പറേഷന്‍ സിന്ദൂര്‍” എന്ന സൈനിക നടപടി രാജ്യത്തെ സ്ത്രീകളോടുള്ള നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ വലിയ തിരിച്ചടിയുമായി പ്രതികരിച്ചത്.“മതം ചോദിച്ചറിഞ്ഞ് ആളുകളെ കുടുംബങ്ങളോടൊപ്പം Read More…
ഓപ്പറേഷന്‍ സിന്ദൂര്‍ ;പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യ–പാകിസ്ഥാന്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയായതിന് ശേഷമാണ് പ്രധാനമന്ത്രി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഏപ്രില്‍ 22ന് കശ്മീരിലെ പെഹല്‍ഗാമില്‍ പാക് ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പട്‌നയില്‍ നടന്ന റാലിയില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇന്ത്യ മേയ് 7ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ Read More…
വെടിയുണ്ടകള്‍ക്ക് മറുപടി ഷെല്ലുകളോടെ’: അതിര്‍ത്തിയില്‍ ശക്തമായ നിലപാടുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ശക്തമായ നിലപാട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നിര്‍ദേശം നല്‍കി – “അവിടെ നിന്ന് വെടിയുണ്ടകള്‍ വന്നാല്‍, മറുപടിയായി ഷെല്ലുകള്‍ അയക്കണം”. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ ഉണ്ടെങ്കിലും അതിര്‍ത്തിയില്‍ നിന്നും വ്യത്യസ്തതയുള്ള പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയാകും ഇന്ത്യ നല്‍കുക. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരശൃംഖലകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പിന്തുണ ലഭിക്കുന്നതായും ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് Read More…
കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും : പ്രധാനമന്ത്രി
സംസ്ഥാന സർക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബൽ മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതുയുഗ വികസന മാതൃകയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിന് സാമ്പത്തിക സുസസ്ഥിരത ഉറപ്പുനൽകും. കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തുറമുഖത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ സുപ്രധാന പുരോഗതിയാണ് വിഴിഞ്ഞം പദ്ധതി. ഭാവിയിൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബിന്റെ ക്ഷമത മൂന്നിരട്ടിയാകും. ഗുജറാത്ത് പോർട്ടിനെക്കാളും വലിയ പോർട്ടാണ് Read More…









