Kerala News Politics

പത്തനംതിട്ട ഡീൽ: പാലക്കാട്ടുകാർ തിരിച്ചറിയും: കെ.സുരേന്ദ്രൻ

പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയുമെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിൻ്റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു. ഇൻഡി മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ Read More…

Kerala News Politics

നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിച്ചു – വി.മുരളീധരൻ

നവീൻ ബാബു കേസിൽ സിപിഎം നിയമവാഴ്ചയെ അട്ടിമറിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ജയിൽ മോചിതയായ ദിവ്യയെ സ്വീകരിക്കാൻ നേതാക്കളെത്തുന്നത് അവരെ വിശുദ്ധയാക്കുന്നതിന് വേണ്ടിയാണ്. ആന്തൂർ , തിരുവനന്തപുരം നഗരസഭാധ്യക്ഷകളുടെ കാര്യത്തിൽ കേരളം ഇത് കണ്ടതാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നില്ല. പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന് പിന്നിലാര് ? പി.പി.ദിവ്യയ്ക്ക് നാടകം കളിക്കാൻ ഒത്താശ ചെയ്തവർ ആര്? കളക്ടറുടെ പങ്ക് എന്ത് എന്നതടക്കം അനവധി ചോദ്യങ്ങൾക്ക് Read More…

Kerala News Politics

വഖഫ് ബോർഡിന്റെ അധിനിവേശം സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചു: കെ സുരേന്ദ്രൻ

വഖഫ് ബോർഡിന്റെ അധിനിവേശത്തിന്റെ കഥകൾ പലസ്ഥലങ്ങളിലും ആശങ്കയായി ഉയർന്നുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള സ്ഥലങ്ങളിലും ചേലക്കര മണ്ഡലത്തിലെ ഒരു സ്ഥലത്തും വഖഫിന്റെ അധിനിവേശ ഭീഷണി ഉയർന്നിരിക്കുകയാണ്. ചേലക്കരയിൽ ഒരു മുസ്ലിം പള്ളി തന്നെ വഖഫിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മഹല്ല് കമ്മിറ്റി ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയോട് ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നു. എല്ലാ മതങ്ങൾക്കും എല്ലാ മതവിശ്വാസികൾക്കും ഈ അധിനിവേശം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വ്യാപകമായ രീതിയിൽ വഖഫിന്റെ അധിനിവേശം സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യം Read More…

Kerala News Politics

അന്തിമഹാളൻ കാവ് വേല വെടിക്കെട്ട് മുടക്കിയതിന് സിപിഎം മറുപടി പറയണം – ശ്രീ കെ സുരേന്ദ്രൻ

ചേലക്കര: ശ്രി അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് മുടങ്ങിയത് സംബന്ധിച്ച് K രാധാകൃഷ്ണൻ മൗനം വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറുണ്ടോയെന്ന് K സുരേന്ദ്രൻ2023 – 2024 വർഷങ്ങളിൽ ചരിത്ര പ്രസിദ്ധമായ ശ്രീ അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് മുടങ്ങിയതിൻ്റെ ഉത്തരവാദിത്വം CPIM നും K രാധാകൃഷ്ണനുമാണെന്ന് K സുരേന്ദ്രൻ പറഞ്ഞു . ഇതയും വിശാലമായ പാടശേഖരത്തിൽ സുരക്ഷ ഒരുക്കാൻ പോലിസിന് കഴിയില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിൽ ഇതിൽ CPIM ൻ്റെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങിനെ Read More…

Kerala News Politics

സിപിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ അപമാനിച്ചു: കെ.സുരേന്ദ്രൻ

പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിൻ്റെ കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തിൽ ബിജെപി പറഞ്ഞത് ശരിയായിരിക്കുന്നു. ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ Read More…

Kerala News

പ്രകാശ് ജാവദേക്കർ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.

താമരശ്ശേരി :മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി താമരശേരി രൂപത ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയൽ പിതാവിനെ സന്ദർശിച്ച് ചർച്ച നടത്തി. കാലത്ത് 8.30 ന് രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ഇ എസ് എ വിഷയത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കൊണ്ട് സീറോ മലബാർ സഭാ വക്താവ്ഡോ .ചാക്കോ കാളാംപറമ്പിൽ പ്രകാശ് ജാവദേക്കർക്ക് നിവേദനം നൽകി. വിജ്ഞാപനം Read More…

Kerala News Politics

പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലം : വി.മുരളീധരൻ

എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്.  അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും ബിജെപി നേതാവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയിൽ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത് കണ്ണൂരിൽ Read More…

Kerala News Politics

കള്ളപ്പണ ഇടപാട്: പൊലീസും സിപിഎമ്മും യുഡിഎഫ് നേതാക്കളെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

കള്ളപ്പണ ഇടപാടിൽ പൊലീസും സിപിഎമ്മും ചേർന്ന് യുഡിഎഫിനെ സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. കള്ളപ്പണം മാറ്റാൻ പൊലീസ് യുഡിഎഫുകാർക്ക് സഹായം ചെയ്തുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കെപിഎം ഹോട്ടലിൽ ആസൂത്രിത നാടകങ്ങളാണ് നടന്നത്. റെയ്ഡ് വിവരം പൊലീസിൽ നിന്നു തന്നെ കോൺഗ്രസുകാർക്ക് ചോർന്നു കിട്ടി. കള്ളപ്പണ കേസും എൽഡിഎഫ് യുഡിഎഫ് ഡീലിൻ്റെ ഭാഗമാണ്. യുഡിഎഫിനെ ജയിപ്പിക്കാൻ എൽഡിഎഫിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. പാലക്കാട് എൽഡിഎഫ്- യുഡിഎഫ് അന്തർധാര വളരെ സജീവമാണ്. Read More…

Kerala News Politics

നവ്യ ഹരിദാസ് ജയിച്ചാല്‍ കേന്ദ്രമന്ത്രി : വി.കെ.സജീവന്‍

തിരുവമ്പാടി: അടുത്ത അഞ്ച് വര്‍ഷവും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് നവ്യഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഡ്വ വി കെ സജീവൻ പറഞ്ഞു.ആനക്കാംപ്പൊയിലിൽ നടന്ന NDA തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലയിലും വികസിക്കുമ്പോൾ വയനാട് എന്ത് കൊണ്ട് പുറകോട്ട് പോയി എന്ന് ചിന്തിക്കണം. വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന് ശേഷം Read More…

Kerala News Politics

വഖഫ് നിയമമായാലും ഏത് കാടൻ നിയമമായാലും മുനമ്പം ജനതയെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്.

സിപിഎം ഉം കോൺഗ്രസ്‌ ഉം മതതീവ്രവാദത്തോടുള്ള മൃദുസമീപനം ഒഴിവാക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ് . വഖഫ്‌നിയമ ഭേദഗതി വേണമെന്ന് ബിജെപി. ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് വഖഫ് വിഷയത്തില്‍ സിപിഎമ്മിന്റേയും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റേയും നിലപാടിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസ്സ് കൊണ്ടുവന്ന ഭേദഗതിയാണ് വഖഫിന് അമിതാധികാരം നല്‍കിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഏതു കാടന്‍നിയമമായാലും മുനമ്പത്ത് ഇരുന്നൂറുവര്‍ഷമായി താമസിച്ചുവരുന്ന കുടുംബങ്ങളെ ഇറക്കിവിടാന്‍ ബിജെപി സമ്മതിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. പല്ലുനഖവും ഉപയോഗിച്ച് എതിര്‍ക്കും. Read More…