Kerala News

എ.ഡി.ജി.പിയെ കൈവിടാതെ മുഖ്യമന്ത്രി; അജിത്കുമാറിനെതിരെ ഉടൻ നടപടിയില്ല

തിരുവനന്തപുരം: ഇടതുമുന്നണിയോഗത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ, അജിത്ത് കുമാർ എതിരെ നിലപാട് ആവശ്യപ്പെട്ട ഘടകകക്ഷികൾ അമർഷം പ്രകടിപ്പിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിഷയത്തിൽ സഖ്യകക്ഷികൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടും, അന്വേഷണ ഫലം വരുംവരെ നടപടിയില്ലെന്ന നിലപാട് മുഖ്യമന്ത്രിയുടേതായിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവർ അജിത്കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും, ഇപ്പോഴത്തെ തീരുമാനം സംയോജിത നിലപാടിന്റെ സൂചനയാണെന്നാണ് മനസിലാക്കുന്നത്.

Kerala News Politics

അന്വേഷണം പ്രഹസനം; മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഭരണകക്ഷി എം.എൽ.എ തന്നെ കൊലപാതകം, മയക്കുമരുന്നു, മാഫിയ, കള്ളക്കടത്ത് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളെ വരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എല്ലാം അന്വേഷിക്കും എന്നാണ് എം.വി ഗോവിന്ദനും ടി.പി.രാമകൃഷ്ണനും പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്. ആരോപണ വിധേയരായ എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ സെക്രട്ടറി Read More…

Kerala

പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം

എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം Read More…

Kerala News Politics

പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല: കെ.സുരേന്ദ്രൻ

കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയൻ സർക്കാർ രാജിവെക്കുകയാണ് വേണ്ടത്. സർക്കാറിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്. സ്വർണ്ണക്കള്ളക്കടത്തിനും കൊട്ടേഷൻ സംഘത്തിനും ക്രമസമാധാനം Read More…

Health Kerala News

കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍

ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെ. ‘കാരുണ്യ സ്പര്‍ശം’ ഉദ്ഘാടനം നാളെ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ഇപ്പോള്‍ കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

India Kerala News

വയനാട് പുനരധിവാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി ∙ വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു, അതേസമയം, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. വയനാടിന്റെ ദുരന്തബാധിത Read More…