Kerala News

കണ്ണൂർ എഡിഎം മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (16-10-2024) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യത്തിലാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നീളുന്ന ഹർത്താലിൽ അവശ്യ സർവീസുകളും വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യ ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിൽ എത്തി ഉദ്യോഗസ്ഥനെ അപമാനിച്ചുവെന്നും അത് ആത്മഹത്യാ പ്രേരണയായി എന്നുമാണ് ബിജെപിയുടെ ആരോപണം.

Kerala News

വയനാട് പുനരധിവാസം: എൽഡിഎഫും യുഡിഎഫും നിയമസഭയെ ദുരുപയോഗിച്ചു: കെ.സുരേന്ദ്രൻ

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന വ്യാജ പ്രമേയം നിയമസഭയിൽ പാസാക്കി എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുനരധിവാസ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കാൻ കാരണം സംസ്ഥാന സർക്കാരിൻ്റെ പരാജയമാണ്. എന്നാൽ അത് മറച്ചുവെക്കാൻ പിണറായി വിജയനെ സഹായിക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. വയനാട്ടിലെ ജനങ്ങൾക്ക് വാസ്തവം അറിയുന്നത് കൊണ്ടാണ് അവിടെ Read More…

Kerala News

മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീലാണുള്ളത്: കെ.സുരേന്ദ്രൻ

മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും സിപിഎമ്മും തമ്മിൽ Read More…

Kerala News

ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് Read More…

Kerala News

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട് കെ.സുരേന്ദ്രൻ

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വിമർശിക്കുന്നത് ജനാധിപത്യപരമല്ല. പ്രോസിക്യൂഷനും പൊലീസും എന്നെ സഹായിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. കോൺഗ്രസിൻ്റെ അദ്ധ്യക്ഷൻ കെ സുധാകരൻ ഇ പി ജയരാജൻ വധശ്രമക്കേസിൽ കേരള ഹൈക്കോടതിയിൽ Read More…

Kerala News

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം കെ.സുരേന്ദ്രൻ

ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓൺലൈൻ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓൺലൈൻ വഴി മാത്രം ദർശനം പരിമിതപ്പെടുത്തുന്നത് അപ്രയോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാറും ബോർഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. വെർച്ച്വൽ ബുക്കിംഗ് ബിജെപി എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്പോട്ട് ബുക്കിംഗ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ Read More…

Kerala News

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയും പ്രശസ്ത സാഹിത്യകാരിയുമായ ആർ. ശ്രീലേഖ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ചടങ്ങിൽ, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, അവരെ ഷാൾ അണിയിച്ച് പാർട്ടിയിൽ സ്വീകരിച്ചു. മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നത്. “33 വർഷം നിഷ്പക്ഷമായി സേവനം നിർവഹിച്ചിട്ടാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന്, ജനസമൂഹത്തിന് കൂടുതൽ സേവനം ചെയ്യാൻ അവസരം കണ്ടെത്തിയത്,” ശ്രീലേഖ പറഞ്ഞു. ബി.ജെ.പിയുടെ ആദർശങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും, Read More…

Kerala News

അടിയന്തര പ്രമേയത്തിൽ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ചയാക്കാതെ പ്രതിപക്ഷം പിണറായി വിജയനെ രക്ഷിച്ചു: കെ.സുരേന്ദ്രൻ

ഗവർണർ വിളിപ്പിച്ചിട്ടും ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അയക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പിണറായി വിജയന്റെ നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. ഞങ്ങൾ വിശദീകരണം നൽകാൻ തയ്യാറല്ല എന്ന നിലപാടാണ് ചീഫ് സെക്രട്ടറിയെ കൊണ്ടും ഡിജിപിയെ കൊണ്ടും പിണറായി വിജയൻ എടുപ്പിക്കുന്നതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ തലപ്പത്തുള്ള ഗവർണർ ഒരു കാര്യമാവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മുഖ്യമന്ത്രി Read More…

Kerala News

നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം: കെ.സുരേന്ദ്രൻ

നിയമസഭയിൽ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നത്. ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഡിജിപിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള Read More…

Kerala News

ശബരിമലയിൽ 10 ശതമാനം പേരെ നേരിട്ട് കടത്തിവിടണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ Read More…