വിജ്ഞാന കേരളം നൈപുണ്യ പൈലറ്റ് പരിശീലന പരിപാടിക്ക് തുടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി തൊഴിൽക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അതിനുള്ള ചുവടുവയ്പ്പായാണ് ക്യാംപസുകളിൽ സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് സെല്ലുകൾ രൂപീകരിച്ചത്. തൊഴിൽ അന്വേഷകരേയും തൊഴിൽ ദാതാക്കളെയും നൈപുണ്യ വികസന ഏജൻസികളേയും ബന്ധിപ്പിക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) ഇക്കാര്യത്തിൽ വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത Read More…
Tag: dr r bindhu
സ്വകാര്യ സര്‍വകലാശാല ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടും; പ്രതിപക്ഷ ആവശ്യം തള്ളി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ തീരുമാനം. നിയമസഭയില്‍ വന്നതില്‍ വെച്ച് ഏറ്റവും മോശം ബില്ലുകളില്‍ ഒന്നാണ് ഇത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അധികാരം വര്‍ധിപ്പിക്കപ്പെടുന്നു, സര്‍ക്കാരിന് പ്രവേശന നിയന്ത്രണമില്ല എന്നീ പ്രശ്‌നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി. ചാന്‍സിലറുടെ അധികാരങ്ങള്‍ക്ക് Read More…
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി : മന്ത്രി ഡോ ആർ ബിന്ദു
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029 – 30 വരെയുള്ള കാലത്തേക്ക് നീട്ടിനൽകി യു ജി സി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നൽകിയത്. 2030 മാർച്ച് വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ് പദവി നീട്ടി നൽകിയ സാഹചര്യത്തിൽ മഹാരാജാസ് കലാലയത്തിനു എല്ലാവിധ Read More…
യുജിസി കരട് ചട്ടം പിൻവലിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര സർക്കാരിനയക്കും
യുജിസി കരട് ചട്ടത്തിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ പാസാക്കിയ കരട് ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ Read More…
പാരലൽ കോളേജുകളുടെ ആശങ്കകൾ പരിഹരിക്കും: മന്ത്രി ഡോ. ബിന്ദു
ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് വിവിധ പാരലൽ കോളേജുകൾക്ക് ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പൺ സർവ്വകലാശാല നിലവിൽ വന്നതോടെ സമാന്തര കോളേജ് പ്രവർത്തനങ്ങളിൽ വന്ന പ്രയാസങ്ങൾ അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഓപ്പൺ സർവ്വകലാശാലകോഴ്സുകൾ കൂടുതൽ ആകർഷകമാക്കാനും പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കാനും വേണ്ട നടപടികൾ ഉണ്ടാകുമെന്നും പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾക്ക് മന്ത്രി ഡോ. Read More…
വനിതാമാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും : മന്ത്രി ആർ ബിന്ദു
വനിതാ മാധ്യമ പ്രവർത്തകരുടെ ഫോട്ടോ പ്രദർശനത്തിനു തുടക്കം അരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ കോൺക്ലേവ് ഊർജമേകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വനിതാ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിച്ചു വരുകയാണ്. സ്ത്രീകളുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ സ്ത്രീപക്ഷത്ത് Read More…
നാലുവർഷ ബിരുദ സിലബസുകൾക്ക്ഫീഡ്ബാക്ക് സംവിധാനം:മന്ത്രി ഡോ. ആർ ബിന്ദു
സർവ്വകലാശാലകൾ പോർട്ടൽ ആരംഭിക്കും വിവിധ സർവ്വകലാശാലകൾ തയ്യാറാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു. സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്‌സുമനുസരിച്ച് വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം – മന്ത്രി പറഞ്ഞു. Read More…
വിമൻസ് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ റിസർച്ച് ലാബ് : മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും
കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ആന്റ് റിസർച്ച് ലാബ് വിമൻസ് കോളേജിൽ ഫെബ്രുവരി 6 ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏഴ് ലാബുകളിൽ ആദ്യത്തേതാണ് വിമൻസ് കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നത്. കേരളം ജ്ഞാന സമ്പദ്-വ്യവസ്ഥയിലേയ്ക്ക് കടക്കുന്നതിന്റെ സുപ്രധാനഘട്ടമാണ് റിസർച്ച് ലാബുകൾ ആരംഭിക്കുന്നതോടെ തുടക്കം കുറിക്കുക. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ലാബിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. യോഗത്തിൽ Read More…
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിന് ഏറ്റവും പ്രാധാന്യം നൽകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണമേഖലയ്ക്കാണ് ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ് ലേർണിംഗ് ആൻഡ് ട്രെയിനിങ്, കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് Read More…
ഭിന്നശേഷി ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു
ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പുറത്തിറക്കിയ രണ്ട് ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രകാശനം ചെയ്തു. ഭിന്നശേഷി അവകാശ നിയമത്തിലെ പ്രസക്ത വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ തയാറാക്കിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അവർക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പൊതുസമൂഹത്തിലെത്തിക്കുവാൻ ഹ്രസ്വചിത്രങ്ങൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 3 മിനിട്ട് ദൈർഘ്യമുള്ള രണ്ട് ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണം കെ.എസ്.എഫ്.ഡി.സിയാണ്. ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്വയം തൊഴിൽ പരിശീലനം, കുറഞ്ഞ നിരക്കിൽ സ്വയം തൊഴിൽവായ്പ ലഭ്യമാക്കൽ, സെക്ഷൻ 37 പ്രകാരം Read More…





