Kerala News

ഗുരുവായിരിലേക്ക് ഇനി അമൃത് ഭാരത് പാസഞ്ചർ ട്രെയിൻ സർവീസ്‌

ഗുരുവായിരിലേക്ക് ഇനി അമൃത് ഭാരത് പാസഞ്ചർ ട്രെയിൻ സർവീസ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫിന് പിന്നാലെ തൃശൂരിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. തൃശൂർ – ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിൽ രാവിലെ എത്തിയ സുരേഷ് ഗോപിക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ Read More…

Kerala News

ഗുരുവായൂരിൽ ജനുവരി 25 ന് 245ലേറെ വിവാഹങ്ങൾ: പ്രത്യേക ക്രമീകരണം ഒരുക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച 245 വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ Read More…

Kerala News

കണ്ണന് വഴിപാടായി പൊന്നിൻ കിരീടം

ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം. ഇന്നു ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമർപ്പണം. തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിൻ്റെ പത്നി സിനി അജയകുമാറാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.ചടങ്ങിൽ അജയകുമാറിൻ്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി എസ് ഒ മോഹൻകുമാർ എന്നിവരും സന്നിഹിതരായി. വിശേഷ ദിവസങ്ങളിൽ Read More…

Kerala News

ഗുരുവായൂർ ഉത്സവം ഗംഭീര വിജയമാക്കാൻ ദേവസ്വത്തിന് സഹകരണവും പിന്തുണയും നൽകും: നാട്ടുകാരുടെ പൊതുയോഗം

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവം സമുചിതമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു.ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ ആണ് പ്രോഗ്രാം & സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ സബ്ബ് കമ്മിറ്റി കളുടെ ചെയർമാൻമാരായി ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (വാദ്യം ), സി.മനോജ് (പബ്ലിക് റിലേഷൻസ്), മനോജ് ബി നായർ ( ആനയോട്ടം), കെ.പി.വിശ്വനാഥൻ (പ്രസാദ ഊട്ട്), മനോജ് ബി നായർ (പള്ളിവേട്ട ), കെ.എസ്.ബാലഗോപാൽ (വൈദ്യുതാലങ്കാരം) എന്നിവരെ ദേവസ്വം Read More…

Kerala News

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുത്തൻ ഇലക്ട്രിക് മിനി ട്രക്ക്

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പുത്തൻ ഇലക്ട്രിക് മിനിട്രക്ക്. അഡയാർ ആനന്ദഭവൻ സ്വീറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്ലാൻഡിൻ്റെ പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് ശ്രീ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. സ്വിച്ച് എന്ന ബ്രാൻഡ് പേരിലുള്ള വാഹനമാണിത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാഹനത്തിൻ്റെ താക്കോലും രേഖകളും Read More…

Kerala News

ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം നാളെ

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവം സമുചിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഒരു പൊതുയോഗം നാളെ ( ജനുവരി 21 ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന പ്രസ്‌തുത പൊതുയോഗത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

Kerala News

കണ്ണന് കാണിക്കയായി രണ്ട് പൊന്നിൻ മാലകൾ

ശ്രീഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ. ശ്രീഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾസമർപ്പിച്ചത്. മുത്തുകൾ ചേർത്ത് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വഴിപാടുകാരിൽ നിന്നും മാലകൾ ഏറ്റുവാങ്ങി രശീത് നൽകി. തിരുമുടി Read More…

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി മാസത്തെ ഭണ്ഡാര വരവ് 7.08 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജനുവരി 15ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7, 08, 67,213 രൂപ. 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 590 ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 13ഉം നിരോധിച്ച ആയിരം, രൂപയുടെ 16ഉം അഞ്ഞൂറിൻ്റെ 36 കറൻസിയും ലഭിച്ചു .ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴികിഴക്കേ നട എസ്.ബി.ഐ ഇ Read More…

Kerala News

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം-ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍, നിയമനങ്ങള്‍ സുതാര്യമാക്കണം.- വിഷ്ണു വഞ്ചിമല -യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ജോലിക്ക് വേണ്ടി ഉറക്കമിഴച്ചിരുന്ന് പഠിച്ച് ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയായി, 500 രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് യോഗ്യതാ പരീക്ഷയെഴുതിയത്.ഫീസ് എന്ന നിലയില്‍ കോടികളാണ് ദേവസ്വം ബോര്‍ഡ് പിരിച്ചെടുത്തത്, പരീക്ഷയെഴുതി ലിസ്റ്റും ആയ ശേഷം പരീക്ഷ നടത്തിയ ബോര്‍ഡുള്‍പ്പടെ പിരിച്ചുവിട്ടത് ദേവസ്വം ബോര്‍ഡിലെ ഇടത് വലത് കക്ഷികളുടെ സുതാര്യമല്ലാത്ത നടപടികളും, പിന്‍വാതില്‍ നിയമനവും മൂലമാണ്, ഈ കാര്യത്തില്‍ ബലിയാടായത് ജീവനോപാധി തേടി, പഠിച്ച് Read More…

Kerala News

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 17 ഒഴിവ്: കൂടിക്കാഴ്ച ജനുവരി 21 ന്

ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 17സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 21 ബുധനാഴ്ച രാവിലെ 10ന് ദേവസ്വം ഓഫീസിൽ നടത്തും. സൈനിക – അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.പ്രതിമാസ വേതനം 21175 രൂപ. 2026 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. ആരോഗ്യ ദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്,യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും Read More…