India News

വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷന്‍ (3)(ആര്‍) Read More…

India News

ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പരിഗണിക്കുന്നത്. അതൊരു മത്സരമല്ലേ, നടക്കട്ടെ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അഭിപ്രായപ്പെട്ടു. ഈ Read More…

Kerala News

ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകും: മന്ത്രി വി. ശിവൻകുട്ടി

 അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇൻ-സർവീസ് അധ്യാപകർക്കു വിധി ബാധകമാക്കിയ സാഹചര്യത്തിൽ, ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 28 അപ്പീലുകൾ പരിഗണിച്ച് സെപ്റ്റംബർ 14ന് വിധി പ്രഖ്യാപിച്ചത്. അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിർബന്ധമാണോ എന്നതായിരുന്നു കോടതി Read More…

India News

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല: സുപ്രീംകോടതിയുടെ നിരീക്ഷണം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. രാഷ്ട്രപതിയുടെ റഫറന്‍സിന്മേല്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും  സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചില സാഹചര്യങ്ങളില്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടാകാം. എന്നാല്‍ ഭരണഘടനയുടെ 200, 201 എന്നീ ആര്‍ട്ടിക്കിളുകള്‍, ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും പ്രവര്‍ത്തിക്കാന്‍ ഒരു സമയപരിധി നിശ്ചയിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. കാലതാമസം നേരിടുന്ന കേസുകള്‍ ഉണ്ടെങ്കില്‍, ബന്ധപ്പെട്ട കക്ഷികള്‍ക്ക് ആശ്വാസം Read More…

India News

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ ഇളവ് പുനപ്പരിശോധിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആര്‍ടിഇ) ബാധകമല്ലെന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്. 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമത്തിന്‍റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോയെന്ന് പരിശോധിക്കാന്‍ ജഡ്ജിമാരയ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യഭ്യാസ പ്രവര്‍ത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ചട്ടങ്ങള്‍ മറികടക്കാനുള്ള ഉപായമായി പലരും ഉപയോഗിക്കുന്നുവെന്നും കോടതി വിലയിരുത്തി. നിലവാരം Read More…

India News

പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍വാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനുനല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. നിയമത്തിന്റെ വ്യവസ്ഥകളില്‍ പൊതു സ്ഥലം എന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. Read More…

India News

ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന്  സുപ്രീംകോടതി. ബില്ലുകളിലെ തീരുമാനമെടുക്കലിൽ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ­ബി ആർ ഗവായിയുടെ നിരീക്ഷണം. ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് കേസിൽ രണ്ടം​ഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതിൽ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി Read More…

India News

റിലയന്‍സിന്റെ വന്‍താരയ്ക്ക് എതിരെ അന്വേഷണം; മൃഗങ്ങളെ എത്തിച്ചതുള്‍പ്പെടെ പരിശോധിക്കും

ന്യൂഡല്‍ഹി: റിലയന്‍സ് ഫൗണ്ടേഷന് കീഴിലുള്ള വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിന് എതിരെ അന്വേഷണം. പദ്ധതിയ്ക്കായി മൃഗങ്ങളെ എത്തിച്ചത് ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്. അന്വേഷണത്തിനായി സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു. വന്‍താരയുമായി ബന്ധപ്പെട്ട് പരിസ്ഥിതി, വന്യജീവി, സാമ്പത്തിക ചട്ടങ്ങളുടെ ലംഘനങ്ങള്‍ നടന്നു എന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിലാണ് പ്രത്യേക അന്വേഷണ സംഘം. വന്‍താരയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് Read More…

India Kerala News

വിസി നിയമനം: മുന്‍ഗണനാക്രമം മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി  സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒരു പാനല്‍ അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. ഈ പാനല്‍ Read More…

Health India News

‘കറുവപ്പട്ടയെന്ന പേരില്‍ വിഷമയമായ കാസിയ വില്‍ക്കുന്നു’; ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ കറുവപ്പട്ടയെന്ന പേരില്‍ വിഷമയമുള്ള കാസിയ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. വിഷയം സുഗന്ധവ്യഞ്ജനങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ടതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരള ഹൈക്കോടതിയുടെ 2024 ലെ ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജിയാണ് ബെഞ്ചിന് മുമ്പാകെ എത്തിയത്. വിഷമുള്ളതും കാന്‍സറിന് കാരണമാകുമെന്ന് പറയപ്പെടുന്ന കാസിയ കറുവപ്പട്ടയെന്ന പേരില്‍ വില്‍ക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ വിഷയത്തില്‍ അധികാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. സയനൈഡ്, കൊമറിന്‍ Read More…