Kerala News

നമ്മുടെ വിദ്യാർത്ഥികൾ പ്രതിഭാസമ്പന്നർ ; എല്ലാവരും കേരളത്തിൽ വിജയികളായി തുടരണം -വിഡി സതീശൻ

കലോത്സവത്തിന് എത്തിയ ഓരോ വിദ്യാർഥിയും നമ്മുടെ എല്ലാ സ്വപ്‌നങ്ങളെയും യാഥാർത്ഥ്യമാക്കാൻ കഴിവുള്ളവരാണ്. ഇവരാരും മറ്റ് വിദേശ രാജ്യങ്ങളിൽ പോകാതെ ഇവിടെത്തന്നെ തുടരണമെന്നും എല്ലാവരും പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ഓരോ വർഷം കഴിയും തോറും യുവജനോത്സവം വലിയ ഒരു ഉത്സവമായി, എന്നും കുട്ടികളുടെ മനസിൽ ഓർത്തിരിക്കാൻ പറ്റുന്ന ഓർമയായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കലോത്സവ ചട്ടങ്ങൾ Read More…

Kerala News

കുട്ടികൾ കലയെ യുവജനോത്സവ വേദികളിൽ മാത്രമാക്കി ചുരുക്കരുത്: മോഹൻലാൽ

കുട്ടികൾ തങ്ങളിലെ കലയെ യുവജനോത്സവ വേദികളിലേക്ക് മാത്രമായി ചുരുക്കരുതെന്ന് ചലച്ചിത്രതാരം മോഹൻലാൽ.64-ാമത് സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായുന്നു മോഹൻലാൽ. ആഗ്രഹവും പ്രയത്നവും ആത്മാർത്ഥമാണെങ്കിൽ സാധ്യതകൾ അനന്തമാണെന്നും അവസരങ്ങൾ തേടി വരുമെന്നും അദ്ദേഹം പറഞ്ഞു. മത്സരവേദികളിലെ ജയപരാജയങ്ങൾ അപ്രസക്തമാണ്, അത് നൽകുന്ന പരിചയമാണ് അമൂല്യം, പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്കു മുമ്പ് കൗമാര കലാകാരൻമാർക്ക് തങ്ങളിലെ കഴിവുകളുടെ മാറ്റുരയ്ക്കാൻ ലഭിച്ചിരുന്ന ഒരേ ഒരു വേദിയായിരുന്നു കലോത്സവം, മഞ്ജു വാര്യർ, നവ്യ നായർ, ചിത്ര, Read More…

Kerala News

കലാപൂരം കൊടിയിറങ്ങി

കലകളുടെ പൂരത്തിന് കൊടിയിറക്കം. അഞ്ച് ദിവസം നീണ്ടുനിന്ന കലകളുടെ മഹോത്സവത്തിനു ശേഷം കലാകൗമാരം വടക്കുന്നാഥൻ്റെ തിരുമുറ്റത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു, അടുത്ത വർഷം വീണ്ടും മറ്റൊരിടത്ത് കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ. കലോത്സവത്തിൻ്റെ ഒന്നാം വേദിയായ സൂര്യകാന്തിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർ വെസ്റ്റ്ഫോർട്ട്‌ സെന്റ് ആൻസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനി നാസ്നിൻ തോമസ് സംഗീതമഴ തീർത്ത സായാഹ്നത്തിൽ കണ്ണൂർ ജില്ല കലയുടെ സുവർണ്ണ കപ്പുയർത്തി. തൃശ്ശൂരിലെ കലോത്സവം കാസർകോടുള്ള സിയാ ഫാത്തിമയുടെ വീട്ടുമുറ്റത്തേക്ക് ഓൺലൈനായി Read More…

Kerala News

നെല്ല് സംഭരണം മുഖ്യമന്ത്രി വാക്ക് പാലിക്കണം കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജി രാഘവൻ

കർഷകമോർച്ച മധ്യ മേഖല നേതൃയോഗം കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നെൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തിൻറെ മുഖ്യമന്ത്രി കേരളത്തിലേ കർഷക പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് സംവരണം സഹകരണ മേഖലയെ ചുമതലപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങൾക്ക് ആവശ്യമായ പണം കേരള ബാങ്കിൽ നിന്നും നൽകുന്നതിനുംസംഭരിക്കുന്ന നെല്ലിൻറെ വില പണമായി ഉടനെ നൽകുന്നതിന് കർഷക പ്രതിനിധികൾക്ക് ഉറപ്പു നൽകി.നെല്ലിൻറെ പണം വായ്പയായി നൽകുന്ന പിആർഎസ് സംവിധാനം നിർത്തൽ ചെയ്യുന്നതിനും മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. Read More…

Kerala News

പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള സംഘടിപ്പിച്ചു

തൃശൂർ: കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിച്ച പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ വിജയകരമായി നടന്നു. പി എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി 18 വ്യത്യസ്ത കരകൗശല മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകൾ വളർത്തുകയും സാമ്പത്തിക സഹായം, വായ്പ സൗകര്യങ്ങൾ, വിപണന സാധ്യതകൾ എന്നിവ Read More…

Kerala News

കലാകാരൻമാരുടെ മതം കലയാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് 64 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം Read More…

Kerala News

കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി

ഒരു നിരയിൽ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും മറു വശത്ത് തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ച് കൈകൾ വാനിലുയർന്നു താളമിട്ടു. വർണ്ണക്കുടകൾ മാറി മാറി അണിനിരന്നു. മേളം മുറുകിയത്തോടെ ആലവട്ടവും വെഞ്ചാമരവും വാനിലുയർന്നു. തൃശൂർ പൂരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായ ടൈറ്റസ് ചേട്ടൻ പതിവ് പോലെ മാറി നിന്ന് താളമിട്ടു. മേടമാസ ചൂടെത്തും മുന്നേ തേക്കിൻകാടിൽ ഉത്സവാരവമുയർന്നു. പൂരങ്ങളുടെ നാട്ടിൽ പാണ്ടിമേളവും കുടമാറ്റവുമൊരുക്കിയാണ് പൂരനഗരി സംസ്ഥാന കലോത്സവത്തെ എതിരേറ്റത്. കുട്ടികൾക്കായി Read More…

Kerala News

കലോത്സവ പൂരത്തിന് കൊടിയേറി; ഇനി അഞ്ച്നാൾ കൗമാര കലാ പൂരം

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിന് തുടക്കം കുറിച്ച്, പ്രധാന വേദിയായ സൂര്യകാന്തിക്ക് മുമ്പിൽ കലോത്സവ കൊടി ഉയർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് കൊടിമരത്തിൽ പതാക ഉയർത്തിയതോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഔപചാരിക തുടക്കമായി. മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് സെറ്റ് ഊർജം പകർന്നു. തൃശൂരിൻ്റെ സാംസ്കാരിക പൈതൃകവും Read More…

Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്ന് അരങ്ങുണരും

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്ന് അരങ്ങുണരും. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 10നു എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും. പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്‌കെ. ഉമേഷ് Read More…

Kerala News

64-ാം സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ നാളെ തുടങ്ങും

തൃശ്ശൂർ: 117.5 പവൻ പൊൻകപ്പ് നാടുചുറ്റിത്തുടങ്ങി. പൊന്നിൻതിളക്കമുള്ള പതിനായിരം പ്രതീക്ഷകൾ തൃശ്ശൂർ റൗണ്ടിനുചുറ്റും വട്ടമിടാനാരംഭിച്ചു. ബുധനാഴ്ചമുതൽ സ്വർണനേട്ടത്തിനായി മാറ്റുരയ്ക്കാൻ തുടങ്ങും. ഇതോടെ കലയുടെ പൂരപ്പറമ്പായി തൃശ്ശൂർ മാറും. 18-ന് കലോത്സവം അവസാനിക്കുന്നതുവരെ കലയുടെ താളത്തിലൊഴുകും. എട്ടിടങ്ങളിലെ ആരവങ്ങളാണ് തിങ്കളാഴ്ച സ്വർണക്കപ്പ് വരവേറ്റത്. മേളഘോഷവും വർണബലൂണുകളുമുൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയായിരുന്നു എതിരേൽക്കൽ. ചാലക്കുടിയിൽ രാവിലെ ഒൻപതിന് തുടങ്ങിയ സ്വീകരണം വൈകീട്ട് മൂന്നിന് ചേലക്കരയിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച ആറിടങ്ങളിൽകൂടി സ്വീകരണം നടക്കും. രാവിലെ ഒൻപതിന് വടക്കാഞ്ചേരിയിൽ തുടക്കമിടും. ചൊവ്വാഴ്ച രാവിലെ മുതൽ Read More…