Kerala News

പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള സംഘടിപ്പിച്ചു

തൃശൂർ: കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിച്ച പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ വിജയകരമായി നടന്നു.

പി എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി 18 വ്യത്യസ്ത കരകൗശല മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകൾ വളർത്തുകയും സാമ്പത്തിക സഹായം, വായ്പ സൗകര്യങ്ങൾ, വിപണന സാധ്യതകൾ എന്നിവ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസത്തെ ഈ എക്സിബിഷൻ സംഘടിപ്പിച്ചത്.

നൂറിലധികം സ്റ്റാളുകളുള്ള മേളയിൽ വിവിധ മേഖലകളിലെ നിർമാണ ഉൽപ്പന്നങ്ങളും കരകൗശല സൃഷ്ടികളും പ്രദർശിപ്പിച്ചു. ഗുണഭോക്താക്കളുടെ സ്വന്തം ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടാനും ഈ മേള മികച്ച അവസരമായി.

18 മേഖലകളിലായി നിർമാണവും മാർക്കറ്റിംഗും ശക്തിപ്പെടുത്തി, ഗുണഭോക്താക്കൾക്ക് സ്ഥിരമായ വിപണന ശൃംഖല സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഎസ്എംഇ-ഡിഎഫ്ഒ അസിസ്റ്റന്റ് ഡയറക്ടർ വിശേഷ് അഗർവാൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *