India International

നെതർലാൻഡ്‌സ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണറും ഇൻ്റർനാഷണൽ ഐഡിയ അംഗരാജ്യ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ ഇന്ത്യയിലെ നെതർലാൻഡ്‌സ് അംബാസഡർ മരിസ ഗെർഡാർഡ്സുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. IICDEM 2026 മുന്നോട്ടുവച്ച ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ധാരണയായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി അടുത്ത ഘട്ടങ്ങളിൽ പ്രവർത്തനം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *