പുതുച്ചേരിയിലും അസമിലും എൻഡിഎ നേടിയ വിജയം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പുതുച്ചേരിയിൽഎൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ മികച്ച ഭരണമാണ് വീണ്ടും വിജയം നേടാൻ കാരണമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം മികച്ച ഭരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ലഭിച്ച വിജയം വികസനത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ സമഗ്ര പുരോഗതിക്കായി തുടർന്നും പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് അദ്ദേഹം ഉറപ്പുനൽകി.
ജനക്ഷേമവും വികസനവും കേന്ദ്രീകരിച്ചുള്ള എൻഡിഎയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.





