Kerala News

തിരുവനന്തപുരം-കൊച്ചി റൂട്ടിൽ വന്ദേ മെട്രോ: കേരളത്തിന് വന്ദേമെട്രോ ഉടൻ!

തിരുവനന്തപുരം: കേരളത്തിന് വന്ദേമെട്രോ ലഭിക്കാനുള്ള സാധ്യതകൾ കൂടുതൽ ശക്തമാകുന്നു. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളിൽ ഒന്ന് കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.

ആദ്യ റൂട്ടായി തിരുവനന്തപുരം – കൊച്ചി റൂട്ടിനെയാണ് പ്രധാന പരിഗണന നൽകുന്നത്. സംസ്ഥാനത്തിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണവും പ്രശ്‌നങ്ങളും പരിഗണിച്ചാണ് ഇത് തിരഞ്ഞെടുക്കുന്നത്. കോട്ടയം വഴിയാകും വന്ദേമെട്രോ ട്രെയിൻ ഓടിക്കുക, പ്രത്യേകിച്ച് കോട്ടയം – എറണാകുളം ഇടയിലുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി.

കഴിഞ്ഞ ദിവസങ്ങളിൽ വേണാട് എക്സ്പ്രസ്സിൽ ഉണ്ടായ തിരക്ക് വലിയ പ്രശ്‌നമായി മാറി. തിരക്ക് കാരണം രണ്ട് സ്ത്രീകൾ കുഴഞ്ഞ് വീണു. . പാലരുവി, മെമു, വേണാട് എക്സ്പ്രസ് എന്നിവയിലെ തിരക്കിനും യാത്രാക്ലേശത്തിനും ഈ പുതിയ വന്ദേമെട്രോ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *