Business Economy Growth India Kerala News Politics

7.8 ശതമാനം ജിഡിപി വളർച്ച; ശക്തമായ സാമ്പത്തിക മുന്നേറ്റമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയതിൽ രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ സാമ്പത്തിക കണക്കുകൾ രാജ്യത്തിന്റെ വർധിച്ചുവരുന്ന സാമ്പത്തിക ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ സന്ദേശത്തിലൂടെയാണ് മോദി സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രതികരണം പങ്കുവച്ചത്. ജിഡിപി വളർച്ച രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ ശക്തമായ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *