Kerala News

നെല്ല് സംഭരണം മുഖ്യമന്ത്രി വാക്ക് പാലിക്കണം കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജി രാഘവൻ

കർഷകമോർച്ച മധ്യ മേഖല നേതൃയോഗം കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നെൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തിൻറെ മുഖ്യമന്ത്രി കേരളത്തിലേ കർഷക പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് സംവരണം സഹകരണ മേഖലയെ ചുമതലപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങൾക്ക് ആവശ്യമായ പണം കേരള ബാങ്കിൽ നിന്നും നൽകുന്നതിനുംസംഭരിക്കുന്ന നെല്ലിൻറെ വില പണമായി ഉടനെ നൽകുന്നതിന് കർഷക പ്രതിനിധികൾക്ക് ഉറപ്പു നൽകി.നെല്ലിൻറെ പണം വായ്പയായി നൽകുന്ന പിആർഎസ് സംവിധാനം നിർത്തൽ ചെയ്യുന്നതിനും മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. എന്നാൽ ഈ തീരുമാനങ്ങൾ എല്ലാം പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി കർഷക രോഷം തണുപ്പിക്കുന്നതിനുള്ള പ്രഖ്യാപനം മാത്രമായി നെല്ല് സംഭരണം വീണ്ടും അനിശ്ചിതത്വത്തിലായി സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കുവാൻ വിമുഖത കാണിക്കുന്നു. സ്വകാര്യ മില്ല്ഉടമകൾ നെല്ല് സംഭരിക്കുന്നതിന് അമിതമായ കിഴിവാണ് ആവശ്യപ്പെടുന്നത് ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും കേരളത്തിൻ്റെ മുഖ്യമന്ത്രി കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും കർഷകമോർച്ചസംസ്ഥാന സമിതി ആവശ്യപ്പെട്ടു. തൃശ്ശൂർ നമോ ഭവനിൽ നടന്ന മധ്യമേഖലാ നേതൃയോഗത്തിൽ ജനറൽ സെക്രട്ടറിമാരായ രവീന്ദ്രൻ ചക്കൂത്ത് , എം വി രഞ്ജിത്ത്, രാമചന്ദ്രൻ,
ഷൈജൻ സജീവൻ, രതീഷ് കടവിൽ, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *