കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബർ 7 മുതൽ 2025 മാർച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകർമ്മ പരിപാടിയിൽ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ആകെ 87,330 പേർക്കാണ് പരിശോധന നടത്തിയത്. അതിൽ 71,238 പേർക്കും ആധുനിക മോളിക്യൂലർ പരിശോധനായ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകൾ നടത്താനായി. 18 ശതമാനം പേർക്ക് മാത്രമാണ് പഴയരീതിയിലുള്ള മൈക്രോസ്‌കോപ്പ് Read More…
Tag: veena george
ഓൺലൈൻ മരുന്ന് വിൽപന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു
അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചു. അനധികൃത മരുന്നുകൾക്കെതിരെ കേരളം വലിയ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകൾ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓൺലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ Read More…
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധന പരിഗണനയിലെന്ന് കേന്ദ്രം; നഡ്ഡയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ്
ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. “കേരളം മുന്നോട്ടുവച്ച ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു,” എന്ന് വീണാ ജോര്‍ജ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത മറ്റു വിഷയങ്ങള്‍: “കേരളത്തിന് Read More…
മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. നേരത്തെ ഡല്‍ഹിയിലെത്തിയ വീണാ ജോര്‍ജിന് നഡ്ഡയെ നേരില്‍ക്കാണാന്‍ കഴിഞ്ഞിരുന്നില്ല. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ അനുമതി ലഭിക്കാതിരുന്നതിനാല്‍ മന്ത്രി നിവേദനങ്ങള്‍ കേന്ദ്രമന്ത്രിയുടെ ഓഫീസിന് കൈമാറി മടങ്ങുകയായിരുന്നു. ഈ സംഭവം വിവാദമായതോടെ, കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വീണാ ജോര്‍ജ് ഡല്‍ഹിയിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നു മുതൽ നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്ക് സമരം തുടങ്ങുമെന്ന് വർക്കർമാർ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. പ്രാഥമിക ഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരം ഇരിക്കുക. അതേസമയം, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രത്തിന്റെ പദ്ധതിയിലുള്‍പ്പെടുന്ന Read More…






