India Kerala News

മോശം റോഡുകള്‍; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന ചോദ്യമാവര്‍ത്തിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ Read More…

Kerala News

പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ടോള്‍ പിരിച്ചിട്ട് റോഡ് നന്നാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കാണ് ഉള്ളതെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നാലാഴ്ചക്ക് നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി Read More…

Kerala News

സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. താല്‍ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികളാണ് കഷ്ടപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍മാര്‍ Read More…

India News

രാഷ്ട്രപതിയുടെ റഫറന്‍സ്: വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി; റഫറന്‍സ് നിലനില്‍ക്കുന്നതല്ലെന്ന് കേരളം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. അടുത്ത മാസം 19 മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും അധികാരം സംബന്ധിച്ച സുപ്രധാന വിഷയത്തിലാണ് സുപ്രീംകോടതി വിശദമായ വാദത്തിലേക്ക് കടക്കുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കില്ലെന്ന തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നിലപാടുകളിലാണ് ആദ്യം വാദം കേള്‍ക്കുക. തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കേള്‍ക്കും. ഓഗസ്റ്റ് 19,20,21, 26 തീയതികളിലാണ് കേസില്‍ Read More…

Kerala News

സൗബിന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ നടന്‍ സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സൂപ്രീം കോടതി. ഇത് സിവില്‍ തര്‍ക്കമല്ലേ, ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയാണല്ലോ എന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ഇതോടെ ഹര്‍ജി പിന്‍വലിച്ചു. പരാതിക്കാരന്‍ സിറാജാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമയുടെ ലാഭത്തില്‍ 40 ശതമാനം വാഗ്ദാനം ചെയ്ത് തന്നില്‍ നിന്നും ഏഴ് കോടി രൂപ തട്ടിയെന്നാണ് സിറാജിന്റെ പരാതി. സിനിമയുടെ നിര്‍മാണ ഘട്ടത്തിലാണ് സിറാജില്‍ Read More…

India News

ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ; റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ​ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരി​ഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്. ജസ്റ്റിസ് ബിആർ ​ഗവായ് അധ്യക്ഷനായ അഞ്ചം​ഗ ബഞ്ചാണ് റഫറൻസ് പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിം​ഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് അം​ഗങ്ങൾ. തമിഴ്നാട് ​ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും ​ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം Read More…

Kerala News

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ കാരണമാണ്. പ്രവേശന Read More…

India Kerala News

പ്രോസ്‌പെക്ടസില്‍ അവസാന നിമിഷം മാറ്റം വരുത്തിയത് എന്തിന്? ; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടോ?; കീമില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അവസാന നിമിഷം പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് എന്തിനെന്ന് സുപ്രീംകോടതി. പ്രോസ്‌പെക്ടസ് പാലിക്കേണ്ടതല്ലേയെന്നും, കീം റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചു. അവസാന നിമിഷം ഫോര്‍മുല മാറ്റിയത് എന്തിനാണ്?. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോയെന്നും കോടതി ചോദിച്ചു. കീം ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ Read More…

India Kerala News

നിമിഷ പ്രിയയുടെ മോചനം: കേന്ദ്രത്തിന് വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം; സുപ്രീംകോടതിയില്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ (38) രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായുള്ള നയതന്ത്ര ഇടപെടല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടികള്‍ സ്വീകരിച്ചതെന്ന് വിശദീകരിച്ചേക്കും. നിമിഷയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More…

Kerala News

നിമിഷപ്രിയയുടെ മോചനം: കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി; ഗവർണറോട് മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് അമ്മ

ന്യൂഡൽഹി/തൃശൂര്‍: യെമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇതുവരെ എടുത്ത നടപടികൾ അറിയിക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴിയുള്ള ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങളാണ് കോടതി തേടിയത്. നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗൺസിലിന്റെ ഹര്‍ജി പരിഗണിച്ച ഡിവിഷൻ ബെഞ്ചായ ജസ്റ്റിസ് സുധാൻഷു ധൂലി, ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി എന്നിവരാണ് ജൂലൈ 14ന് വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിച്ചത്. ഹര്‍ജിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാനും കോടതി നിർദേശിച്ചു. മൂലധന ശിക്ഷ ഈ മാസം Read More…