ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും മേയ് 31 നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിച്ചത്. അധ്യാപകർ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ വരുത്തുന്ന തെറ്റുകൾ ട്രാൻസ്ഫർ പ്രക്രിയയെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ വർഷം ഏപ്രിൽ 7 മുതൽ 16 വരെ ഇതിനായി സമയം നൽകി. പിന്നീട് സമയം ഏപ്രിൽ 21 വരെ ദീർഘിപ്പിച്ചു. ഈ സമയപരിധിയിലും വ്യക്തി വിവരങ്ങൾ കൃത്യമായി നൽകാത്ത അധ്യാപകർക്ക് ആദ്യം ഏപ്രിൽ 28നും 29നും പിന്നീട് ഏപ്രിൽ 30 നും Read More…
Tag: v sivankutty
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് പ്രവൃത്തി ദിനങ്ങളിൽ തീരുമാനമെടുക്കും: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. സർക്കാർ 2025 ജനുവരി 30 നാണ് സമിതിയെ നിയോഗിച്ചത്. ഈ സമിതി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചതിനു ശേഷം Read More…
എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും: വിജയിക്കുന്ന എല്ലാവർക്കും പ്ലസ് വൺ അഡ്മിഷൻ ഉറപ്പ് – വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് 9-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിനു പിന്നാലെ പ്ലസ് വൺ ക്ലാസുകൾ സമയബന്ധിതമായി ആരംഭിക്കുമെന്നും, വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭ്യമാക്കാനാകുമെന്നും മന്ത്രി ഉറപ്പു നൽകി. സംസ്ഥാനത്തെ 2,964 പരീക്ഷാ കേന്ദ്രങ്ങളിലുമായി, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് — 28,358 പേർ. Read More…
ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി വി ശിവൻകുട്ടി
ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കായിക സംസ്‌ക്കാരം വളർത്തുന്നതിന് പ്രധാന പരിഗണന നൽകും. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. കായിക ആരോഗ്യ വിദ്യാഭ്യാസം കൂടുതൽ Read More…
സഹകരണ സംഘങ്ങൾ സാമ്പത്തിക സേവനങ്ങൾക്കപ്പുറം സാമൂഹ്യ പുരോഗതിക്ക് പ്രതിജ്ഞാബദ്ധമാണ്: മന്ത്രി വി ശിവൻകുട്ടി
സാമ്പത്തിക സേവനങ്ങൾക്കപ്പുറം സഹകരണ സംഘങ്ങൾ സാമൂഹ്യ പുരോഗതിക്ക് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോ 2025 ന്റെ ഭാഗമായി ‘കോ-ഓപ്പറേറ്റീവ്‌സ് vs കോർപ്പറേറ്റസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവൽക്കരണവും കോർപറേറ്റ് ആധിപത്യവും ലോകമെമ്പാടുമുള്ള സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ ഓഹരി ഉടമകൾക്ക് പരമാവധി ലാഭം നേടുക എന്ന പ്രാധമിക ലക്ഷ്യത്താൽ നയിക്കപ്പെടുന്ന കോർപ്പറേറ്റുകൾ സാങ്കേതികവിദ്യയുടേയും സാമ്പത്തിക വികാസത്തിന്റെയും പുരോഗതിക്ക് നിസംശയമായും Read More…
പൊതുവിദ്യാലയങ്ങൾ കേരളത്തിന് അഭിമാനകരമായ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു: മന്ത്രി വി ശിവൻകുട്ടി
2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു ഒരുകാലത്ത് നഷ്ടകേന്ദ്രങ്ങൾ എന്ന് വിമർശിക്കപ്പെട്ടിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് കേരളത്തിലെ ഓരോ പൗരനും അഭിമാനകരമായ കേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നുവെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ‘കുരുന്നെഴുത്തുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. കിഫ്ബി ഫണ്ടിംഗിന്റെ പിന്തുണയോടെ, സർക്കാരിന്റെ പ്രതിബദ്ധതയുള്ള ശ്രമങ്ങളിലൂടെ, പൊതുവിദ്യാലയങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ Read More…
പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി
പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം Read More…
ഹിന്ദി തലക്കെട്ട് വിവാദം: ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി – സംഗീതപാരമ്പര്യവുമായി ബന്ധപ്പെട്ടു പേരുകള്‍ നല്‍കിയതെന്ന് വിശദീകരണം
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. മൃദംഗ്, സന്തൂര്‍ തുടങ്ങിയ ഹിന്ദി പേര്കള്‍ ദേശീയ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണെന്നും, ഈ പേരുകള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലെ തലക്കെട്ടുകളായി ഉള്‍പ്പെടുത്തിയതും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി. ഇംഗ്ലീഷ് പാഠപുസ്തകങ്ങളോടൊപ്പം ഗണിതപാഠങ്ങളില്‍ പോലും ഇത്തരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിഇആര്‍ടി അറിയിച്ചു. ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്ന നടപടിയെ പരിഹാസത്തോടെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി, ഇത് ഫെഡറല്‍ Read More…
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പോഷക മൂല്യം ഉറപ്പു വരുത്തി: മന്ത്രി വി ശിവൻ കുട്ടി
പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് 4 കി.ഗ്രാം വീതം അരി വിതരണം ചെയ്യും. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനായി വിതരണം ചെയ്യുന്നത്. Read More…
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മാതൃകാപരം : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ തയ്യൽ തൊഴിലാളികൾ, തയ്യൽ സ്വയം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ എന്നിവർക്ക് വേണ്ടി മാതൃകാപരമായ ക്ഷേമപ്രവർത്തനമാണ് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സെക്രട്ടറിയേറ്റിലെ നവകൈരളി ഹാളിൽ നടന്ന ചടങ്ങിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രസിദ്ധീകരിച്ച ക്ഷേമദർപ്പണം കൈപ്പുസ്തകം, നവീകരിച്ച സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രകാശനവും തയ്യൽ തൊഴിലാളി ആനുകൂല്യ വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ബോർഡിൽ ഏഴുലക്ഷത്തി അറുപത്താറായിരത്തി ഇരുനൂറ്റി ഒന്ന് (7,66,201) അംഗങ്ങളും ഒരുലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ച് Read More…





