Kerala News

മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു

വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന് ലഭ്യമാക്കാൻ മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി.

Kerala News

അനുകമ്പയും മനുഷ്യത്വവും കാണിക്കൂ”: വയനാട്ടിനായി പാർലമെന്റിനു മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. വയനാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടു. എന്നാല്‍ അനുകൂല നടപടിയുണ്ടായിലില്ലെന്ന് പ്രിയങ്ക Read More…

Kerala News

ദുരിത മേഖലയിലെ അയൽക്കൂട്ടങ്ങളെ  പുനരുജ്ജീവിപ്പിക്കും

സമഗ്രമായ കുടുബശ്രീ കർമ്മ പദ്ധതി ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി. ടൗൺഷിപ്പ് പൂർത്തിയാകുന്നത് വരെ ഓൺലൈനായും ഓഫ് ലൈനായും അയൽക്കൂട്ട യോഗങ്ങൾ ചേരും. എല്ലാ മാസത്തിലും എ. ഡി. എസ് തലത്തിൽ ക്ലസ്റ്റർ സംഗമം നടത്തും. മുഴുവൻ അംഗങ്ങളെയും അയൽക്കൂട്ടത്തിൽ ചേർക്കും. സാമൂഹിക മാനസിക കൗൺസിലിങ്ങ് ജൻഡർ ടീം സഹായത്തോടെ തുടരും. അയൽക്കൂട്ട അംഗങ്ങൾക്ക് പ്രത്യേക വായ്പാ പദ്ധതി ഏർപ്പെടുത്തും. ജീവൻ ദീപം, ഒരുമ ഇൻഷൂറൻസ് അനുവദിച്ച് നൽകൽ, മുണ്ടക്കൈ വാർഡിലെ Read More…

Kerala News

വയനാട് പുനരധിവാസം വേഗത്തിൽ നടപ്പാക്കും; മൈക്രോ പ്ലാൻ പ്രധാന മുന്നേറ്റം : മന്ത്രി എം. ബി. രാജേഷ്

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം വേഗത്തിൽ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.  വയനാട് ജില്ല  ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുബശ്രി മിഷൻ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവർത്തനം മേപ്പാടി എം.എസ്.എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്ളാൻ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാൻ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്. അതിദാരിദ്ര Read More…

Kerala News

വയനാട് ദുരന്തം:-കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധം-മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്‍റെ പ്രതിഷേധം രേഖപെടുത്തുന്നു എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ Read More…

Kerala News

ജോലിയിൽ പ്രവേശിച്ച ശ്രുതിക്ക് ആശംസകൾ അറിച്ച് മുഖ്യമന്ത്രി

ജീവിതത്തിലെ ദുരിതങ്ങളെ തരണം ചെയ്ത് സർക്കാർ ജോലിയിൽ പ്രവേശിച്ച് ശ്രുതിക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് Read More…

Kerala News

ശ്രുതിയുടെ ജീവിതത്തിൽ പുത്തൻ തുടക്കം; സർക്കാർ ജോലിയിൽ പ്രവേശിച്ചു

കൽപ്പറ്റ: ജീവിതത്തിലെ അനന്തമായ ദുരന്തങ്ങളെ തരണം ചെയ്തശേഷം ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ക്ലർക്ക് ആയി നിയമനം ലഭിച്ച ശ്രുതിക്ക് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരവിനുള്ള ഒരു പ്രധാന കൈത്താങ്ങാണ് ഇത്.സർക്കാർ വാക്ക് പാലിച്ചു. എല്ലാവരും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടലിൽ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ട ദുരന്തത്തിൽ ശ്രുതിക്ക് താങ്ങായി നിന്നത് Read More…

Kerala News Politics

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിൻ്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകൾ Read More…

Kerala News

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാവുന്നു

കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപം അറിയിക്കാം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ഒന്നാംഘട്ട Read More…

Kerala News

ഹൈക്കോടതി ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടിന്റെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടു

കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള പുനരധിവാസ ഫണ്ടിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി . സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നീക്കിയിരിക്കുന്ന തുകയും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടും സംബന്ധിച്ച് കണക്കുകൾ വ്യക്തമായില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് സി.പി. എന്നിവരടങ്ങിയ ബെഞ്ച്, എത്രയും വേഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കൂടാതെ, പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ട ഫണ്ടും, കേന്ദ്രം നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിഹിതവും സംബന്ധിച്ച് വിശദമായ വിവരങ്ങൾ Read More…