Kerala News

പുതിയ തലമുറ മുതിർന്ന പത്രപ്രവർത്തകരിൽ നിന്ന് പാഠം ഉൾക്കൊള്ളണം – മുഖ്യമന്ത്രി

കണ്ണൂർ: പുതിയകാല പത്രപ്രവർത്തകർ മുതിർന്ന പത്രപ്രവർത്തകരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഫലം എന്നതിനപ്പുറം സമൂഹത്തെ നേരായ വഴിക്ക് നയിച്ച സാമൂഹിക പ്രവർത്തകരായിരുന്നു മുതിർന്ന പത്രപ്രവർത്തകർ. അവർ പ്രതിസന്ധികളോട് പൊരുതി നേടിയവരാണ്. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ നേതൃത്വം സർക്കാരിന് മുന്നിൽ സമർപ്പിച്ച പെൻഷൻ വർധന, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ Read More…

Kerala News

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ.

Kerala News

ശബരിമല മതാതീത ആത്മീയതയുടെ ആരാധനാലയം: മുഖ്യമന്ത്രി പിണറായി വിജയൻ

മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്  ശബരിമലയെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ Read More…

Kerala News

യൂറോപ്യൻ യൂണിയനുമായി വാണിജ്യ ബന്ധം വിപുലീകരിക്കാൻ കേരളം സന്നദ്ധം: മുഖ്യമന്ത്രി

മികച്ച തൊഴിൽ വിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം യൂറോപ്യൻ യൂണിയനുമായി കൂടുതൽ വാണിജ്യ ബന്ധങ്ങൾക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള-ഇയു കോൺക്ലേവ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ഏറ്റവും ആകർഷകമായ തീരദേശ കേന്ദ്രങ്ങളിലൊന്നായ കോവളത്ത് പരിപാടി നടക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവും ഉണ്ട്. ഈ കോൺക്ലേവ് നമ്മുടെ കലണ്ടറിലെ ഒരു സംഭവം മാത്രമല്ല, ഭൂഖണ്ഡങ്ങളിലുടനീളം സഹകരണത്തിന്റെയും,നവീകരണത്തിന്റെയും, സുസ്ഥിരതയുടെയും ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ കൂട്ടായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കോൺക്ലേവ്.  സമൃദ്ധി, സുസ്ഥിരത, മനുഷ്യ പുരോഗതി Read More…

Kerala News

നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻ

വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  Read More…

Kerala News

ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി

സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളിൽ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ നടാലിൽ ബസുകൾക്ക് കൂടി സഞ്ചരിക്കുന്ന വിധത്തിൽ അടിപ്പാത നിർമ്മിക്കേണ്ടതുണ്ട്. അവിടെ Read More…

Kerala News

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം- കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത്അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര Read More…

Kerala News

മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾ വിദഗ്ധ സമിതി വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യത്തിന്റെ കലവറയായി പച്ചത്തുരുത്തുകളെ മാറ്റാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 1272.89 ഏക്കറിലായി നിലവിലുള്ള 4030 പച്ചത്തുരുത്തുകളിൽ ജില്ലാ തലത്തിൽ നടന്ന വിലയിരുത്തലുകളിൽ മുന്നിലെത്തിയ പച്ചത്തുരുത്തുകൾ അടിസ്ഥാനമാക്കി വിദഗ്ധ സമിതിയുടെ മുന്നിൽ നടത്തുന്ന സ്‌ക്രീനിംഗ് ഇന്ന് (സെപ്. 10) തിരുവനന്തപുരത്ത് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിൽ Read More…

Kerala News

മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, ഡോ ആർ ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്ജ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി എൻ വാസവൻ, ജി ആർ അനിൽ, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം. എൽ. എമാർ, ജോൺ ബ്രിട്ടാസ് എം പി, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ Read More…

Kerala News

സമഗ്ര നഗരനയം ലക്ഷ്യമിട്ട് കേരള അർബൻ കോൺക്ലേവ് കൊച്ചിയിൽ : ദ്വിദിന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സമഗ്ര നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. ആസ്പയറിംഗ് സിറ്റീസ്, ത്രൈവിങ് കമ്മ്യൂണിറ്റീസ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺക്ലേവിനോട് അനുബന്ധിച്ച് കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺക്ലേവിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. Read More…