തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന പട്ടം എസ്‌യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം Read More…
Tag: CM
ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകുന്നതിനായി സംസ്ഥാനത്ത് ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്‌സ്‌ചേഞ്ച് സമ്മിറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനായി സെൻട്രലൈസ്ഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (CSOC), പൊതുസ്ഥലങ്ങളിൽ പബ്ലിക് വൈ ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കി ഭരണ നിർവഹണം Read More…
ബഹിരാകാശ രംഗത്തെ അറിവുകൾ സമൂഹ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
ബഹിരാകാശ മേഖലയിലെ അറിവുകൾ അതിന്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടന്ന കെ-സ്‌പേസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിന്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്. 1962-ൽ തുമ്പയിൽ ആദ്യ റോക്കറ്റ് വിക്ഷേപണ Read More…
കേരളം വായനയിൽ ലോകത്തിന് മാതൃക : മുഖ്യമന്ത്രി പിണറായി വിജയൻ
വായനാ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്നും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പാരമ്പര്യം കേരളത്തെ കാലത്തിന് മുന്നേ നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വായനാദിനാചരണങ്ങൾ ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയും സമ്പന്നമായ പൈതൃകത്തെയും ഓർമ്മപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന 30-ാം മത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാളിയെ വായിക്കാൻ പഠിപ്പിച്ച പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. നീലംപേരൂരിൽ ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് പൊതുരംഗത്തേക്ക് കടന്നുവന്ന പി. എൻ. Read More…
ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ഉദ്ഘാടനം ഇന്ന്
സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ (ജൂൺ 18) രാവിലെ 11ന് ചേംബറിൽ നിർവ്വഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മിഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ, അധ്യാപകർ രക്ഷാകർത്താക്കൾ, സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിന്ന് റേഡിയോ സഹായകരമാകും. Read More…
ഭൂമി ദേശീയ കോൺക്ലേവ്: ജൂൺ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജൂൺ 26, 27 ദിവസങ്ങളിൽ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് Read More…
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടു കൊണ്ട് നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, എ കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കാർഷികോൽപാദന കമ്മീഷണർ ഡോ. ബി അശോക് ഐ.എ.എസ് കൃഷി Read More…
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയുടെ സന്ദേശം: ത്യാഗത്തിന്റെയും സൗഹാർദ്ദത്തിന്റെയും പാഠം ഓർമ്മപ്പെടുത്തുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും Read More…
സുസ്ഥിര, പ്രകൃതി സൗഹൃദ വികസനം സംസ്ഥാനത്തിന്റെ നയം: മുഖ്യമന്ത്രി
സുസ്ഥിര,പ്രകൃതി സൗഹൃദ വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിമിത്രം പുരസ്‌കാര സമർപ്പണവും, പ്ലാസ്റ്റിക് ലഘുകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021 മുതൽ ഒരു പതിറ്റാണ്ട് പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രമേയത്തിലാണ് യു എൻ ഡി പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വർഷം 400 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്താകമാനം പുറന്തള്ളുമ്പോൾ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ഇതിൽ 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യവും ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. 700 ലധികം ജലജന്യ Read More…
കേരളത്തില്‍ മൂന്നും നാലും റെയില്‍വേ പാതകള്‍ പരിഗണനയില്‍; പുതിയ മേല്‍പ്പാലങ്ങള്‍ക്കും ആസൂത്രണം: കേന്ദ്ര റെയില്‍വേ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഇരട്ട റെയില്‍വേ പാതകള്‍ക്ക് പുറമേ, മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ നിന്ന് തെക്കേ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ളത്. പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ Read More…









