Kerala News

ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ഉദ്ഘാടനം ഇന്ന്

സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ (ജൂൺ 18) രാവിലെ 11ന് ചേംബറിൽ നിർവ്വഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മിഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ, അധ്യാപകർ രക്ഷാകർത്താക്കൾ, സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട്  അവബോധം വളർത്തുന്നതിന്ന് റേഡിയോ സഹായകരമാകും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാൻ സാധിക്കും. തുടക്കത്തിൽ തിങ്കൾ മുതൽ വെള്ളി വരെ നാലു മണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേൺ, ഇമ്മിണി ബല്യകാര്യം, ആകാശദൂത്, അങ്കിൾ ബോസ് എന്നിവയാണ് പ്രോഗ്രാമുകൾ.

ആൻഡ്രോയ്ഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും IOS ൽ ആപ്സ്റ്റോറിൽ നിന്നും     Radio Nellikka ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. 

Leave a Reply

Your email address will not be published. Required fields are marked *