തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയും പ്രേക്ഷകപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും മികച്ച ചരിത്രവിജയമാകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മേളയുടെ 501 അംഗ സംഘാടക സമിതി രൂപീകരിച്ചുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചത്. മേളയിൽ ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, ഡെലിഗേറ്റ് സെൽ, ടെക്‌നിക്കൽ, ഓഡിയൻസ് പോൾ, എന്നിവ അടക്കം സബ് കമ്മിറ്റികളും സജീവമാകും. 15 തിയറ്ററുകളിൽ നടക്കുന്ന മേളയിൽ 180 സിനിമകളാണ് പ്രദർശിപ്പിക്കുക. Read More…