ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുള്ള ശ്രീദുർഗ്ഗയിലെ എ. അജിത, മകൾ അപർണ്ണ, ചെറുമകൻ ഇഷാൻ.ഡി.നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തുള്ള മലബാർ ടൂർസ് ആൻഡ് ട്രാവൽസ് ഉടമക്കെതിരെ വാറൻ്റ് അയക്കുവാൻ ഉത്തരവായത്. കാശ്മീർ ടൂർ പാക്കേജിലെ താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെ പോരായ്മകൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് 49,500/- രൂപ നൽകാൻ എതിർകക്ഷിക്കെതിരെ വിധി Read More…
Tag: adv benny
രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചു, ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു; 2,25,000 രൂപയും പലിശയും നൽകാൻ വിധി
രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുമ്പോൾ മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ ചികിത്സയുടെ ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശുർ വിയ്യൂർ പുളിപ്പറമ്പിൽ വീട്ടിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ വിധിയായത്. സുധാകരന് നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തി. രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുന്നതിന് മുമ്പേ ഉണ്ടായിരുന്നുവെന്നും ആയത് പോളിസി ചേരുന്നതിനുള്ള പ്രൊപ്പോസൽ ഫോമിൽ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് ക്ലെയിം നിഷേധിച്ചത്. നിലവിലുള്ള അസുഖങ്ങൾ സങ്കീർണ്ണമായതാണ് ഹൃദയ ചികിത്സയുടെ Read More…
വാറൻ്റി പരിധിയിൽ ടിവിക്ക് തകരാർ; 30,000 രൂപയും പലിശയും നൽകാൻ വിധി
വാറൻ്റി പരിധിയിൽ ടി വി ക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. അന്തിക്കാട് സ്വദേശി അരിമ്പൂര് പല്ലൻ വീട്ടിൽ ജോണി. എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കൽ ശോഭ സിറ്റിയിലെ റിലയൻസ് ഡിജിറ്റൽ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ടെക്‌വിൻസ് ഇലക്ട്രോണിക്സ് ഉടമക്കെതിരെയും വിധിയായത്. ടിവിക്ക് മൂന്ന് വർഷം വാറണ്ടി വാഗ്ദാനം ചെയ്തിരുന്നു. 2015 ഡിസംബറിൽ വാങ്ങിയ ടി വി തകരാറിലായത് 2018 സെപ്തംബറിലായിരുന്നു. പരാതിപ്പെട്ടതിനെത്തുടർന്ന് ടെക്‌വിൻസ് ഇലക്ട്രോണിക്സ്, Read More…
ബാത്ത് ടബ്ബുകൾക്ക് തകരാർ, വിലയും നഷ്ടവും സഹിതം 43,453 രൂപ നൽകുവാൻ വിധി
ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ.പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് മുണ്ടത്തിക്കോടുള്ള ഒനിക്സ് ഇൻഡസ്ട്രീസ് ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരൻ 20,953 രൂപ നൽകിയാണ് ബാത്ത് ടബ്ബുകൾ വാങ്ങിയത്. ഉപയോഗിച്ചു കൊണ്ടിരിക്കെ ബാത്ത് ടബ്ബുകളിലൊന്ന് ഫ്ളോർ ബബ്ബിൾസ് വന്ന് പൊട്ടിയ അവസ്ഥയിലാണെന്ന് മനസിലായി. രണ്ടാമത്തെ ബാത്ത് ടബ്ബിൻ്റെ പ്രതലം സുതാര്യമല്ലാതെ അഴുക്ക് പിടിക്കുന്ന അവസ്ഥയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. കോടതി നിയോഗിച്ച Read More…
അഡ്വ ഏ.ഡി ബെന്നിക്ക് സർഗ്ഗ വിശ്വ ജ്ഞാന പുരസ്കാരം സമർപ്പിച്ചു
വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സർഗ്ഗ വിശ്വ ജ്ഞാന പുരസ്കാരം സമർപ്പിച്ചു. എറണാകുളം അദ്ധ്യാപക ഭവനിൽ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി.ബി.ബിനു, ബെന്നി വക്കീലിന് പുരസ്കാരം സമർപ്പിച്ചത്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു സജീവമായി ഇടപെട്ടു വരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ Read More…



