തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദ വ്യതിയാനമാണ് കുഴഞ്ഞു വീഴാനുള്ള കാരണം എന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു ശേഷം അഫാന്റെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ പൊലീസ്, വീണ്ടും സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അഫാൻ പെട്ടെന്നു കുഴഞ്ഞു വീണത്. ഇത് മനഃപൂർവമായ നടപടിയാണോ എന്ന സംശയം പൊലീസിനുണ്ട്. അഫാനെ Read More…


