India News

അമിതാഭ് കാന്ത് സര്‍ക്കാര്‍ സേവനത്തില്‍നിന്ന് വിരമിച്ചു; 45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് വിരാമം

ന്യൂഡല്‍ഹി: നീണ്ട നാലു പതിറ്റാണ്ടിലധികം സര്‍ക്കാര്‍ സേവനത്തിന് ശേഷം, ഇന്ത്യയുടെ ജി20 ഷെര്‍പ്പയായിരുന്ന നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് ഔദ്യോഗികമായി രാജിവെച്ചു. 45 വര്‍ഷത്തെ സമര്‍പ്പിത സേവനത്തിന് ശേഷമാണ് അദ്ദേഹം ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചത്. പുതിയ അവസരങ്ങള്‍ തേടി ജീവിതത്തില്‍ മുന്നേറാനാണ് രാജിയെന്ന് അമിതാഭ് കാന്ത് ട്വിറ്ററിൽ കുറിച്ചു. തലശ്ശേരിയില്‍ സബ് കലക്ടറായി ജോലി ചെയ്ത് കേരള കേഡറിലാണ് അമിതാഭ് കാന്ത് തന്റെ ഐഎഎസ് സര്‍വീസ് ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മത്സ്യഫെഡില്‍ മാനേജിങ് ഡയറക്ടറായി Read More…