വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍ മേനോന്‍. നാസ ഭാവി യാത്രകള്‍ക്കായി പരിശീലിപ്പിക്കുന്ന പത്തംഗ ബഹിരാകാശ സംഘത്തിലാണ് മലയാളിയായ അനിലും ഉള്‍പ്പെട്ടത്. 12000 പേരില്‍ നിന്നു നിശിതമായ പരിശോധനകള്‍ക്കും ശേഷിയളക്കലുകള്‍ക്കും ശേഷമാണു സംഘത്തെ തെരഞ്ഞെടുത്തത്. മലയാളിയായ ശങ്കരന്‍ മേനോന്റെയും യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനില്‍ മേനോന്‍. 2026 ജൂണില്‍ റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തില്‍ അനിലും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കസാഖ്‌സ്താനിലെ ബെയ്ക്ക്‌നൂറില്‍ നിന്നാകും Read More…


