ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യഘട്ടം സൂറത്തില്‍ നിന്ന് ബിലിമോറ വരെ് നൂറ് കിലോമീറ്റര്‍ വരെയാകും സര്‍വീസ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ഘട്ടങ്ങളായാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ – അഹമ്മദാബാദ് അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുക. ആദ്യഘട്ടത്തില്‍ സൂറത്തില്‍ നിന്ന് ബിലിമോറയാണ് സര്‍വീസ് നടത്തുക. മറ്റ് നാല് ഘട്ടങ്ങള്‍ 2029 ഡിസംബറോടെ പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിനിന് ആകെയുള്ളത് 12 Read More…
Tag: bullet train
508 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1 മണിക്കൂര്‍ 57 മിനിറ്റ്; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയില്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടക്കത്തില്‍ നൂറ് കിലോമീറ്റര്‍ ദുരം മാത്രമാണ് സര്‍വീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബൈ വരെ ബുള്ളറ്റ് ട്രെയിന്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്ന് മന്ത്രി പറഞ്ഞു. ‘ഹൈ-സ്പീഡ് റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം വെറും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പിന്നിടും. 2027 Read More…
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസത്തെ ആദ്യ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മഴ ദുര്‍ബലമായി തുടരാന്‍ തന്നെയാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയ്ക്ക് Read More…
ബെംഗളുരുവിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2026-ൽ എത്തും
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ബംഗളൂരുവിൽ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ICF പുറത്തിറക്കിയ ടെൻഡറിന് അനുസരിച്ച്, 250 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ 2026-ഓടെ നിരത്തിലിറങ്ങും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഹൈസ്പീഡ് ട്രെയിനുകൾക്ക് 200-250 കോടി രൂപ വരെയാകും നിർമ്മാണ ചെലവ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽപാതയിൽ പരീക്ഷണ ഓട്ടം തുടങ്ങും.





