Kerala News

മുക്കാട്ടുകരയിൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ ക്യാമ്പും, മരുന്നും, കർക്കടക കഞ്ഞി കിറ്റും വിതരണവും നടത്തി

മുക്കാട്ടുകരയിൽ ആലംബഹീനർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും, തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ കോളേജും സംയുക്തമായി 6 റസിഡന്റ്സ് അസോസിയേഷനുകളുടെയും, സന്നദ്ധ സംഘടന പ്രവർത്തകരുടെയും സഹകരണത്തോടെയാണ് സൗജന്യ ആയർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ മോഹൻദാസ് നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സൂപ്രണ്ട് ഡോ.അബ്ദുൾ റവൂഫ്.പി.കെ നല്ല ആരോഗ്യം നിലനിർത്തുവാനായി വേണ്ടിവരുന്ന ദിനചര്യങ്ങളെ പറ്റി പ്രബോധനം നടത്തി. കൗൺസിലർമാരായ ശ്യാമള മുരളീധരൻ, സുബി സുകുമാർ, Read More…

Kerala News

കേരളത്തിൽ കാലവർഷക്കെടുതി : വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതൽ ജൂൺ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂൺ 6 മുതൽ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ, Read More…