ന്യൂഡല്‍ഹി: പുതിയ അധ്യയനവര്‍ഷം മുതലുള്ള പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സംബന്ധിച്ച വിപുലമായ മാറ്റങ്ങള്‍ സിബിഎസ്ഇ പ്രഖ്യാപിച്ചു. 2026 മുതല്‍ പരീക്ഷ വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളായാണ് നടത്തുക. ആദ്യഘട്ടം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെയും, രണ്ടാമത്തെ ഘട്ടം മേയ് 5 മുതല്‍ 20 വരെയുമാണ് നടക്കുക. വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടുതവണ എഴുതുന്നവര്‍ക്ക് മികച്ച സ്കോറാണ് അന്തിമ ഫലമായി പരിഗണിക്കുക. ആദ്യഘട്ട പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയായി രണ്ടാമത്തെ ഘട്ടം Read More…


