2026 ലെ ഗുരുവായൂർ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ ഒക്ടോബർ 23ന് ക്ഷേത്രത്തിൽ തുടങ്ങും. നവംബർ 21നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പുരാതന കുടുംബങ്ങളും വഴിപാടായി സമർപ്പിക്കുന്ന ഏകാദശി വിളക്കുകൾ കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, കലാപരിപാടികൾ എന്നിവയോടെ ആഘോഷിക്കും. പല വിളക്കുകളും നെയ് വിളക്കാണ്. ഒക്ടോബർ 23ന് പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണി അമ്മയുടെ കുടുംബത്തിന്റെതാണ് ആദ്യ വിളക്ക്. നവംബർ 21ന് ദേവസ്വം നേരിട്ട് ഏകാദശി വിളക്ക് ആഘോഷിക്കും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള Read More…


