Kerala News

കുട്ടികളുടെ ആരോഗ്യം ഇനി ഒരു ഫോൺകോളിൽ; ‘104’ ഹെൽപ്‌ലൈൻ പദ്ധതി നാളെ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട്. കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ പദ്ധതികളും അറിയാൻ 104 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാവുന്ന പ്രത്യേക പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് പദ്ധതി ലോഞ്ച് ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി Read More…