കൊച്ചി: പ്രശസ്തമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 9.30 വരെ ഭക്തർക്ക് ദർശന സൗകര്യമൊരുക്കിയിട്ടുണ്ട്. പുലർച്ചെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടുകൂടി മകം എഴുന്നള്ളിപ്പ് നടക്കും. നിത്യച്ചടങ്ങുകളും ശ്രീഭൂതബലിയും പൂർത്തിയാക്കിയ ശേഷം അലങ്കാരത്തിനായി നട അടയ്ക്കും. പകൽ 1 മണിമുതൽ മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. മകം നാളിൽ ഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ദേവി സർവാഭരണവിഭൂഷിതയായി ദർശനം നൽകിയതെന്ന ഐതിഹ്യമാണ് ഈ Read More…


