Kerala News

3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്

കൊച്ചി: 2025ല്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 3.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം യാത്രക്കാര്‍ കടന്നുപോയ 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ല്‍ മൊത്തം 11,358,394 യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി കടന്നുപോയത്. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കൊച്ചി പട്ടികയില്‍ 11-ാം സ്ഥാനത്താണ്. എണ്ണത്തില്‍ മുന്‍വര്‍ഷത്തെ Read More…

Kerala News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഹൈഡ്രോളജി പഠനം ഈയാഴ്ച നടക്കും. മൂന്നാഴ്ചകൊണ്ട് പഠനം പൂര്‍ത്തിയാക്കും. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ആലുവയില്‍നിന്ന് പെരിയാറിലൂടെ സര്‍വീസ് നടത്തുന്നതാണ് പദ്ധതി. കനാലിന്റെ വികസനം, ഇതുമൂലം ജലപ്രവാഹത്തിലോ, പദ്ധതിപ്രദേശത്തോ എന്തെങ്കിലും മാറ്റങ്ങളുടെ സാധ്യത എന്നിവ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് പഠനം. തുടര്‍ന്ന് വിശദ പദ്ധതി (ഡിപിആര്‍) തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. വേഗംകൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന് ഉപയോഗിക്കുക. പത്ത് മിനിട്ട് വ്യത്യാസത്തില്‍ സര്‍വീസ് Read More…

Kerala News

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി

എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ Read More…

Kerala News

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി

എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ Read More…

Kerala News

വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡിട്ട് കൊച്ചി വിമാനത്താവളം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഏകദേശം 1.12 കോടി യാത്രക്കാരാണ് വിമാനത്താവള സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.33 ശതമാനത്തിന്റെ (6.66 ലക്ഷം പേരുടെ വര്‍ധന) വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പുറത്തിറക്കിയ 2025 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2024-25 ല്‍ 59,26,244 ആഭ്യന്തര യാത്രക്കാരും 52,69,721 അന്താരാഷ്ട്ര യാത്രക്കാരുമാണ് വിമാനത്താവളം വഴി കടന്നുപോയത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് Read More…

Kerala News

ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ പദ്ധതിപരിഗണനയിൽ: കെഡബ്ല്യുഎംഎൽ

കൊച്ചി: ആലുവയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് യാത്രയേക്കാൾ വേഗത്തിൽ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നുവെന്നത് വാട്ടർ മെട്രോ പദ്ധതിയുടെ പ്രധാന ആകർഷണമാണ്. വാട്ടർ മെട്രോ വഴി യാത്ര ദൈർഘ്യം ഏകദേശം 12 കിലോമീറ്റർ കുറയുമെന്നാണു കണക്കുകൂട്ടല്‍. വാട്ടർ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ ബസുകൾ സജ്ജീകരിച്ചാൽ യാത്രക്കാർക്ക് അര മണിക്കൂറിനകം വിമാനത്താവളത്തിലെത്താൻ സാധിക്കും. എന്നാൽ, Read More…

Kerala News

കൊച്ചി വിമാനത്താവളത്തില്‍ ആദ്യ പെറ്റ് യാത്ര: ദേവികയും പൂച്ചക്കുട്ടിയും ചരിത്രമാകുന്നു

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വളർത്തുമൃഗങ്ങളോടെയുള്ള യാത്രയ്ക്ക് തുടക്കമായി. ബെല്‍ജിയത്തിലെ ബ്രസൽസിൽ നിന്നുള്ള ദേവിക എന്ന യാത്രക്കാരിക്കൊപ്പമുള്ള വളർത്തുമൃഗം ഇന്ന് കൊച്ചിയിൽ പറന്നിറങ്ങും. ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഒരു വളർത്തുമൃഗം ഈ വിമാനത്താവളത്തിലേക്ക് എത്തുന്നത്. രാവിലെ 10.30-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബ്രസൽസിൽ നിന്ന് ദോഹ വഴിയാണ് ദേവിക എത്തുന്നത്. ഇതോടെ കൊച്ചി വിമാനത്താവളവും രാജ്യത്തെ പെറ്റ് ട്രാൻസിറ്റ് കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെട്ടു. ഇതിനു മുമ്പ് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, Read More…

Kerala News

വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളുമായി ഇനി കൊച്ചിയിലും വിമാനമിറങ്ങാം

വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാൻ പ്രയോജനപ്പെടുന്ന ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവീസ് സെന്റർ ബഹുമാനപ്പെട്ട ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ ജോർജ് കുര്യൻ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഇത് വിദേശത്തുനിന്നു വരുന്ന മൃഗസ്നേഹികൾക്കു വളരെ സൗകര്യമാകും. നിലവിൽ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർ പോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ കൊണ്ടുവരാൻ അനുമതിയുള്ളു. ഇതുസംബന്ധിച്ചു Read More…

Kerala News

കൊച്ചി വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്: മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) മൂന്ന് പുതിയ പദ്ധതികളോടൊപ്പം വികസനത്തിന് പുതിയ ആരംഭം. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പിരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (PIDS) ഉൾപ്പെടെയുള്ള സുരക്ഷാ കവചവും പുതിയ T3 ലോഞ്ചും ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിന്റെ പ്രവർത്തനമേഖലയിലേക്ക് ലോകോത്തര സുരക്ഷാ സാങ്കേതികവിദ്യയായ ഇലക്ട്രോണിക് പിരിമീറ്റർ സിസ്റ്റം ഒരുക്കി. 12 കി.മീ നീളമുള്ള ചുറ്റുമതിലിൽ വൈദ്യുതി വേലിയും ഫൈബർ ഓപ്റ്റിക് വൈബ്രേഷൻ സെൻസറും, തെര്മൽ ക്യാമറകളും ഘടിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം, Read More…