നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) മൂന്ന് പുതിയ പദ്ധതികളോടൊപ്പം വികസനത്തിന് പുതിയ ആരംഭം. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പിരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (PIDS) ഉൾപ്പെടെയുള്ള സുരക്ഷാ കവചവും പുതിയ T3 ലോഞ്ചും ഉദ്ഘാടനം ചെയ്യും.
വിമാനത്താവളത്തിന്റെ പ്രവർത്തനമേഖലയിലേക്ക് ലോകോത്തര സുരക്ഷാ സാങ്കേതികവിദ്യയായ ഇലക്ട്രോണിക് പിരിമീറ്റർ സിസ്റ്റം ഒരുക്കി. 12 കി.മീ നീളമുള്ള ചുറ്റുമതിലിൽ വൈദ്യുതി വേലിയും ഫൈബർ ഓപ്റ്റിക് വൈബ്രേഷൻ സെൻസറും, തെര്മൽ ക്യാമറകളും ഘടിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം, ഇന്ത്യയിൽ തന്നെ ആദ്യമായിട്ടുള്ളതാണ്.
ഇതിനോടൊപ്പം, ടെർമിനൽ 3-ൽ പുത്തൻ T3 ലോഞ്ച് നിർമ്മിച്ച് 14,000 ചതുരശ്രയടിയിൽ നിന്ന് 21,000 ചതുരശ്രയടിയായി വിസ്തൃതിയും സൗകര്യങ്ങളും വർധിപ്പിച്ചു. തിരക്കേറിയ സമയങ്ങളിലും കൂടുതൽ യാത്രക്കാർക്ക് അനായാസമായ ലോഞ്ച് സൗകര്യം ലഭ്യമാക്കും.





