കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വളർത്തുമൃഗങ്ങളോടെയുള്ള യാത്രയ്ക്ക് തുടക്കമായി. ബെല്‍ജിയത്തിലെ ബ്രസൽസിൽ നിന്നുള്ള ദേവിക എന്ന യാത്രക്കാരിക്കൊപ്പമുള്ള വളർത്തുമൃഗം ഇന്ന് കൊച്ചിയിൽ പറന്നിറങ്ങും. ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഒരു വളർത്തുമൃഗം ഈ വിമാനത്താവളത്തിലേക്ക് എത്തുന്നത്.
രാവിലെ 10.30-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബ്രസൽസിൽ നിന്ന് ദോഹ വഴിയാണ് ദേവിക എത്തുന്നത്. ഇതോടെ കൊച്ചി വിമാനത്താവളവും രാജ്യത്തെ പെറ്റ് ട്രാൻസിറ്റ് കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെട്ടു.
ഇതിനു മുമ്പ് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലായിരുന്നു മൃഗങ്ങളുടെ യാത്രയ്ക്കുള്ള അനുമതി. വിദേശത്തു നിന്നെത്തുന്ന മൃഗങ്ങളെ എക്യുസിഎസ് വിഭാഗം പരിശോധന നടത്തി ആരോഗ്യസ്ഥിതി ഉറപ്പുവരുത്തിയ ശേഷം വിട്ടുനല്‍കും.