2025 മാർച്ച് 30നകം കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കൊട്ടാരക്കരയിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ക്യാമ്പയിൻ പ്രകാരം ജൈവവും അജൈവവും മാലിന്യങ്ങളെ 100% ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുമെന്നും, ജൈവ മാലിന്യ സംസ്‌കരണം വീടുകളിലും പൊതു ഇടങ്ങളിലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90% വീടുകളിലും വാതിൽപ്പടി മാലിന്യ ശേഖരണ സംവിധാനം നിലവിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും 17,809 മിനി എംസിഎഫുകൾ, 1,293 Read More…


