സംസ്ഥാന ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, 11 തീയതികളിൽ എറണാകുളം കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ‘സുരക്ഷിതം 3.0’ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 11ന് രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും തൊഴിൽ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും, സർക്കാരിന്റെ വിഷൻ 2031-ന്റെ ഭാഗമായി 2031-ഓടെ സംസ്ഥാനത്ത് വ്യവസായശാലകളിലെ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും പൂർണമായും ഇല്ലാതാക്കുന്നതിനുമാണ് സുരക്ഷിതം Read More…
Tag: conclave
നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻ
വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. Read More…
ബാലാവകാശ കമ്മിഷന്റെ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി
കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി. വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ നിർവഹിച്ചു. കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗം കെ.കെ.ഷാജു സ്വാഗതമാശംസിച്ചു. കർണാടക ബാലാവകാശ കമ്മിഷനിൽ നിന്നും ശരിധർ കോസംബേ, തിപ്പസ്വാമി, വെങ്കിടേഷ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി കോൺക്ലേവിൽ പങ്കെടുത്തു. യോഗത്തിൽ കമ്മിഷൻ സെക്രട്ടറി Read More…
ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്: പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി.രാജീവ്
കുസാറ്റിൽ സംഘടിപ്പിച്ച ദ്വിദിന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങൾ പ്രാവർത്തികമാക്കാൻ വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പു മേധാവികളുടെ സംയുക്ത യോഗം വിളിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺക്ലേവിൽ നടന്ന വിവിധ സെഷനുകളുടെ ഭാഗമായി രൂപപ്പെട്ട നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഏറെ വിലപ്പെട്ടതാണ്. വ്യവസായ മേഖലയുടെ സഹകരണം ആവശ്യമായ കാര്യങ്ങളിൽ പരമാവധി പിന്തുണ ഉണ്ടാകും. ഇക്കാര്യത്തിൽ വ്യവസായ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കുo – മന്ത്രി പറഞ്ഞു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം Read More…
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7 മുതൽ 10 വരെ തിരുവനന്തപുരത്ത്
കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്തഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ജനുവരിയിൽ കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ പ്രാരംഭമായി സംഘടിപ്പിക്കുന്ന ഉദ്യമ 1.0 യുടെ ഭാഗമായി ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ലോകത്താകമാനം തൊഴിൽമേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ Read More…






