പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 Read More…
Tag: covid 19
രാജ്യത്ത് കോവിഡ് വകഭേദം എക്‌സ്എഫ്ജി വ്യാപിക്കുന്നു; 163 പേര്‍ക്ക് സ്ഥിരീകരണം, 48 മണിക്കൂറിനിടെ 769 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19ന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 163 പേര്‍ക്കാണ് എക്‌സ്എഫ്ജി വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ഇതോടെ സജീവ കേസുകളുടെ എണ്ണം 6,000 കടന്നു. റീകോമ്പിനന്റ് വിഭാഗത്തില്‍പ്പെടുന്ന എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകളുണ്ട്. ആദ്യമായി കാനഡയില്‍ കണ്ടെത്തിയ ഈ വകഭേദം ആഗോളതലത്തില്‍ വേഗതയേറിയ വ്യാപനമാണ് കാണിക്കുന്നതെന്ന് ദി ലാന്‍സെറ്റ് ജേണലിലെ ലേഖനം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ Read More…


