ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 വര്‍ഷമായ പെട്രോള്‍, 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചതോടെ ചുളുവിലയില്‍ ആഢംബര കാറുകള്‍ വാങ്ങി പലരും. അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്ന് കാറുകള്‍ സ്വന്തമാക്കുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാലപ്പഴക്കമുള്ള വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കാന്‍ കൂടി തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ കാറുടമകളില്‍ പലരും കിട്ടിയ വിലക്ക് വാഹനം വില്‍ക്കാനുള്ള തീരുമാനമെടുത്തത്. പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 350 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍(എഎന്‍പിആര്‍) കാമറകള്‍ സ്ഥാപിച്ചു. പഴക്കമുള്ള Read More…
Tag: delhi cm
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത; പര്‍വേശ് സിങ് വര്‍മ ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരുടെ പിന്നാലെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങ് റാംലീലാ മൈതാനത്ത് നടക്കും. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രേഖ ഗുപ്ത, ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000 Read More…
“ഡൽഹിക്ക് പുതിയ നേതാവ്: അതിഷി മുഖ്യമന്ത്രി, കെജ്രിവാളിന്റെ രാജിയോടെ രാഷ്ട്രീയം മാറ്റം”
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആയി മന്ത്രിയും എഎപി വക്താവുമായ അതിഷിയെ നിയമിച്ചു. അരവിന്ദ് കെജ്രിവാളിന്റെ രാജിയോടെ, ഷീല ദീക്ഷിത്, സുഷമാ സ്വരാജ് എന്നിവർക്കു ശേഷം ഡൽഹിക്ക് ലഭിക്കുന്ന വനിതാ മുഖ്യമന്ത്രിയാണ് അതിഷി. എഎപിയുടെ നിയമസഭാ കക്ഷിയോഗത്തിൽ കെജ്രിവാൾ തന്നെ പുതിയ നേതാവായി നിർദേശിച്ചതും എംഎൽഎമാരുടെ ഐകകണ്ഠ പിന്തുണയോടെ അതിഷി ചുമതല ഏറ്റെടുക്കുന്നതുമാണ് ശ്രദ്ധേയമായത്. പുതിയ തിരഞ്ഞെടുപ്പ് ഉടൻ വേണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടാണ് എഎപി മുന്നോട്ട് പോകുന്നത്. ഈ മാറ്റം ഡൽഹിയുടെ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു.




