Kerala Law News

നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു; ദിലീപ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

വിചാരണക്കോടതി വിധിക്കെതിരെ 300 പേജുള്ള അപ്പീൽ കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് കേസിലെ പ്രതികളായ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയത്. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ മുഖേനയാണ് പ്രതികൾക്ക് നോട്ടീസ് നൽകുക. വിചാരണക്കോടതി വിധിയിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി Read More…

Kerala News

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ സർക്കാരിന്റെ ഹൈക്കോടതി അപ്പീൽ

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി എൻ.എസ്. സുനിൽകുമാർ അഥവാ പൾസർ സുനി ഉൾപ്പെടെ പ്രതികൾക്ക് വിധിച്ച ശിക്ഷ വർധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എട്ടാംപ്രതി ദിലീപിനെയും ശരത്തിനെയും കോടതി കുറ്റവിമുക്തരാക്കിയത്. എന്നാൽ നിർണായകമായ Read More…

Kerala News

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും, സര്‍ക്കാര്‍ അനുമതി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ Read More…

Kerala News

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

കൊച്ചി: ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പുതിയ സിനിമ റിലീസായിട്ടുണ്ട്. ഇതിന്റെ പ്രമോഷനായി വിദേശത്തേക്ക് പോകേണ്ടതുണ്ട്. ഇതിനായി പാസ്‌പോര്‍ട്ട് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചത്. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനായിയെന്നും, അതിനാല്‍ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്‌പോര്‍ട്ട് തിരിച്ച് Read More…

Kerala News

ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് അമ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരുങ്ങി ചലച്ചിത്ര സംഘടനകള്‍. ദിലീപ് അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദിലീപ് ഒരു സിനിമ നിര്‍മ്മിച്ചു. സിനിമ നിര്‍മ്മിച്ച സമയത്ത് താത്കാലിക മെമ്പര്‍ഷിപ്പ് നല്‍കി തിരിച്ചെടുക്കുകയുണ്ടായി. ഇനിയിപ്പോള്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. Read More…

Kerala News

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ; ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ

കൊച്ചി: ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ  എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തൻ. ഒന്നു മുതൽ‌ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല.  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളുടെ മേൽ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി  മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി Read More…

Kerala News

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർ​ഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ Read More…

Kerala News

നടിയെ ആക്രമിച്ച കേസ്: ഏഴ് വർഷം നീണ്ട വിചാരണയ്ക്ക് അവസാനം; വാദം പൂര്‍ത്തിയായി

കൊച്ചി: 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ വാദം പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം അവസാനിച്ചത്. തുടർനടപടികൾക്കായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. അതിനുശേഷം വിധി പ്രഖ്യാപനത്തേക്കായി മാറ്റും. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കം പ്രതിഭാഗം വാദം ആദ്യമായി പൂര്‍ത്തിയാക്കിയതോടെ, പ്രോസിക്യൂഷൻ മറുപടി വാദം 10 ദിവസത്തിനകം സമാപിച്ചു. ദിലീപ് ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ Read More…

Kerala News

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: 2017ല്‍ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ അവസാന ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ തീരുമാനം എടുത്തത്. ഒരു കേസില്‍ പ്രതിയായ വ്യക്തിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയും എന്ന് നേരത്തെ വാദം കേള്‍ക്കലിനിടെ കോടതി ചോദിച്ചിരുന്നതാണ്. വിചാരണയ്‌ക്കെതിരായ പ്രതിരോധത്തിനായാണ് ഹര്‍ജിയെന്നാണ് കോടതി വിമര്‍ശനം. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് Read More…

Kerala News

‘പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകും?’ – ഹൈക്കോടതി ദിലീപിനോട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പ്രതിയായ ദിലീപിന് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. “ഒരു പ്രതിക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കഴിയുക?” എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കർശന ചോദ്യം. 2017-ൽ നടിയെ ആക്രമിച്ച സംഭവത്തിൽ എട്ടാം പ്രതിയായ ദിലീപ്, സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് പരിഗണിക്കുന്നതിനിടെ, “നിങ്ങൾ ഈ റിറ്റ് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു” എന്ന് ഹൈക്കോടതി ദിലീപിനോട് പറഞ്ഞു. 2017 Read More…