Kerala News

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ സർക്കാരിന്റെ ഹൈക്കോടതി അപ്പീൽ

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി എൻ.എസ്. സുനിൽകുമാർ അഥവാ പൾസർ സുനി ഉൾപ്പെടെ പ്രതികൾക്ക് വിധിച്ച ശിക്ഷ വർധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എട്ടാംപ്രതി ദിലീപിനെയും ശരത്തിനെയും കോടതി കുറ്റവിമുക്തരാക്കിയത്. എന്നാൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ നിസ്സാര കാരണങ്ങളാൽ തള്ളിയതാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. ക്രിമിനൽ നടപടികളുടെയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് വിചാരണക്കോടതി വിധിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *