Kerala News

കോഴിക്കോട് ഡിഎംഒ കസേരകളിക്ക് ഒടുവിൽ വിരാമം: ഡോ. ആശാദേവി ചുമതലയേൽക്കും

കോഴിക്കോട് ഡിഎംഒയുടെ സ്ഥലംമാറ്റ തർക്കത്തിന് ഒടുവിൽ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഡോ. ആശാദേവിയാണ് ഇനി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേൽക്കും. ഡോ. രാജേന്ദ്രൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ചെയ്യും എന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന കസേരകളിക്കാണ് പരിഹാരമുണ്ടായിരിക്കുന്നത്. സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് Read More…

Kerala News

കൈക്കൂലിക്കേസ്;ഇടുക്കി ഡിഎംഒ വിജിലൻസ് പിടിയിൽ

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) എൽ. മനോജിനെയും, അദ്ദേഹത്തിന്റെ ഏജന്റായ സ്വകാര്യ ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മൂന്നാറിലെ ചിത്തിരപുരത്തെ റിസോർട്ട് ആരോഗ്യവകുപ്പിന്റെ നിയമം പാലിക്കുന്നില്ലെന്ന് ഭീഷണിപ്പെടുത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇവർ ബുധനാഴ്ച പിടിയിലായത്. ഡിഎംഒയെ ആദ്യം സസ്പെൻഡ് ചെയ്തിരുന്നെങ്കിലും, അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ ലഭിച്ച ശേഷം തിരികെ സർവീസിൽ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം അറസ്റ്റ് നടത്തിയത്. രാഹുൽ Read More…