സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക പരിപാടി ജൂലായ് 15 മുതൽ ആരംഭിക്കും. ആദ്യഘട്ടമായി നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ ജൂലായ് 15 രാവിലെ 11ന് തദ്ദേശഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഉത്തരവുപ്രകാരം പുതിയ യജ്ഞം ആരംഭിക്കുന്നത്. ഇതു പ്രകാരം,പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് Read More…


