മലക്കപ്പാറയില്‍ ഇസാഫ് ബാങ്കിന്റെ നേതൃത്വത്തില്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് (സിഎസ്പി) പ്രവര്‍ത്തനമാരംഭിച്ചു. അസി. കളക്ടര്‍ അതുല്‍ സാഗര്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലക്കപ്പാറ നിവാസികളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് മലക്കപ്പാറയില്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് ആരംഭിച്ചത്. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റില്‍നിന്നും ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഫണ്ട് കൈമാറ്റം ചെയ്യുന്നതിനും ബില്‍ പേയ്മെന്റുകള്‍ അടയ്ക്കുന്നതിനുമുള്ള സേവനങ്ങള്‍ ലഭിക്കും. കസ്റ്റമര്‍ Read More…


